Chapter Title : ആമ്പൽ [മീനു]
"..
ആരുഷി യുടെ അടുത്ത് തന്നെ നിന്നിട്ടായിരുന്നു ഞങ്ങളുടെ സംസാരം..
"എന്നിട്ട് എന്തിനാ.."..
"എനിക്ക് ഈ കുട്ടിയെ വല്ലാതെ ഇഷ്ട്ടമായി "..
"ഇത്ര പെട്ടന്നോ " സിറാജു ആകാംഷ യോടെ ചോദിച്ചു..
"ആ.." അതിന് ഇപ്പൊ ഇത്ര സമയം വേണമെന്നൊന്നും ഇല്ലല്ലോ…
"നിനക്ക് ഹിന്ദി അറിയുമോ.."
"എടാ.. എനിക്ക് ഹിന്ദി അറിയാം.. പക്ഷെ ഇവൾ പഞ്ചാബി അല്ലെ "..
"അതിന് കുഴപ്പമില്ല.. നമ്മുടെ നാട്ടിലെ പോലെ തന്നെ സംസാരിക്കുമ്പോൾ മനസിലായിക്കോളും "
"നീ ഒരു കാര്യം ചെയ്യ്.. എനിക്ക് ഇവളെ നല്ല ഇഷ്ട്ടമായെന്ന് ഒന്ന് ഹിന്ദിയിൽ പറഞ്ഞെ " വേണേൽ കുറച്ചു കൂട്ടി പറഞ്ഞോ…
" അതൊന്നും വേണ്ടാ.. നീ രണ്ടു ദിവസം മുന്നേ അല്ലെ വന്നത്.. "
"അ"
"എന്നാലേ ഇവൾക്ക് നല്ല പോലെ മലയാളം അറിയാം.. ഇവളുടെ ഫാമിലി വര്ഷങ്ങളായി ഇവിടെ തന്നെ ഉള്ളതാ ..നമ്മുടെ ഗുജറാത്തി സ്ട്രീറ്റ്റിൽ…"
"ഗുജറാത്തി സ്ട്രീറ്റിൽ പഞ്ചാബിയോ "..
"അതെന്നെ അവിടെ പഞ്ചാബികൾക് താമസിക്കാൻ പറ്റില്ലേ… അവിടെ ആണേടാ ബിസിനസ് ചെയ്യുന്ന ഉത്തരേദ്യ ക്കാർ കൂടുതലായി താമസിക്കുന്നത് "...
"ഓ ട്രാപ്.. പെട്ട്.. "..
"പെട്ടല്ലേ…" അത് പറയുമ്പോഴും ആ നായിന്റെ ഇളിഞ്ഞ ചിരി ഉണ്ട്...
"അല്ല.. നമ്മൾ ഇത് വരെ പറഞ്ഞത് മുഴുവൻ ഇവൾക്ക് മനസിലായിട്ടുണ്ടാവുമോ "..
"പിന്നെ.. പച്ച വെള്ളം പോലെ..കുറെ കാലമായി മലയാളം മീഡിയം ആണ് മോനെ.."... സിറാജ് ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു..
"ടാ.. ദ്രോഹി.." എന്നോട് വേണ്ടില്ലായിരുന്നു.
"എന്റെ പൊന്നു കാർത്തി.. നീ വന്ന സമയം മുതൽ ഇവളേ നോക്കുന്നത് ഞാൻ
💬 Comments
View all comments