0%

Chapter Title : ആമ്പൽകുളം [ആരോ]

Author : Arrow Read All Parts 906

മുത്തശ്ശൻ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ വാചകം ആണ്. എന്നെ കാണുമ്പോൾ എല്ലാം അദ്ദേഹം ഉരുവിടുന്ന മന്ത്രം. അതുകൊണ്ട് തന്നെ കഴിവതും ആരുടേയും മുന്നിൽ പെടാതിരിക്കാൻ ഞാൻ ബാല്യം മുതലേ വല്ലാതെ ശ്രമിച്ചിരുന്നു. ആമ്പൽകുളം ആയിരുന്നു എന്റെ പ്രധാന അഭയസ്ഥലം. അവിടെ എത്ര സമയം ഇരുന്നാലും എനിക്ക് മതിയാവില്ല, എന്റെ ദുഃഖങ്ങൾ അവിടെ ഇരിക്കുന്ന നേരത്ത് എന്നെ വേട്ടയാടിയിരുന്നതേ ഇല്ല.

പേര് ഹരിനാരായണൻ, ജനനം നാട്ടിലെ തന്നെ ഏറ്റവും പേര് കേട്ട തറവാട്ടിൽ. പക്ഷെ അതിന്റെ യാതൊരു പ്രൗഢിയും എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം, ഞാൻ ജനിച്ചു വീണ അന്ന് തന്നെ തുടങ്ങിയതാണ് എന്റെ നല്ല സമയം. അന്ന് എന്റെ ജനന വാർത്ത അറിഞ്ഞ് എന്നെ കാണാൻ പാഞ്ഞെത്തിയ അച്ഛനെ ഒരു ആക്സിഡന്റ് കൊണ്ടുപോയി. പോരെ പൂരം, അന്ന് തുടങ്ങിയ കുത്ത് വാക്കുൾ നീണ്ട 15 കൊല്ലങ്ങൾ എന്റെ നെഞ്ചിനെ കുത്തിനോവിച്ചു കൊണ്ടേ ഇരുന്നു, ഞാൻ പത്തിൽ പഠിക്കുന്ന സമയം, എന്റെ 15ആം പിറന്നാളിന്റെ അന്ന്, അതായത് എന്റെ അച്ഛന്റെ പതിനഞ്ചാമത്തെ ആണ്ടിന്റെ അന്ന്, അന്നാണ് എന്റെ തലക്ക് മുകളിൽ നിന്ന് ശനി ഒഴിഞ്ഞു പോയത് എന്നുപറയാം. അന്ന് എന്റെ ഇളയച്ഛൻ പറഞ്ഞതനുസരിച് ഞാൻ ഒരു സാഹസം കാട്ടി, എന്റെ അച്ഛന് ആണ്ടു ബലി ഇടാൻ ഞാൻ ഇരുന്നു. " ഫ... കഴുവേറി... എന്റെ മോനെ കൊന്നതും പോര, അവന് പിണ്ഡാച്ചോർ ഒണ്ടാക്കുന്നോ " എന്നൊരലർച്ച, ഞെട്ടി തിരിഞ്ഞപ്പോൾ നടുവിന് തന്നെ ഒരു ചവിട്ടും കിട്ടി. കണ്ണെല്ലാം കലങ്ങി, കാഴ്ച മങ്ങിയപ്പോഴും രൗദ്ര

💬 Comments

View all comments