0%

Chapter Title : ആമ്പൽകുളം [ആരോ]

Author : Arrow Read All Parts 908

ജീവിതം. നീണ്ട ഏഴു വർഷങ്ങൾ. ഒരിക്കൽ പോലും ഞങ്ങൾ തറവാട്ടിലേക്ക് വരുന്നത് പോയിട്ട് ഒന്ന് വിളിക്കുക കൂടി ചെയ്തില്ല. എന്നാൽ വിധി വീണ്ടും എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു. അമ്മ കഴിഞ്ഞ ദിവസം അച്ഛനെ സ്വപ്നം കണ്ടത്രേ. അതോടെ അമ്മയ്ക്ക് നാട്ടിൽ വരാനുള്ള ആഗ്രഹം കലശലായ്. So നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം ഞാനും എന്റെ അമ്മയും ഇന്ന് വീണ്ടും ഈ തറവാട്ടിൽ എത്തി ഇരിക്കുന്നു. വന്നു കയറുമ്പോൾ മുത്തശ്ശൻ എങ്ങനെ പ്രതികരിക്കും എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു, പക്ഷെ വന്നു കയറിയപ്പോഴേ കണ്ടത് മാലയിട്ട മുത്തശ്ശന്റെ ഫോട്ടോ ആയിരുന്നു. ഞങ്ങളെ കണ്ടതും മുത്തശിയും എല്ലാം സങ്കടങ്ങളുടെ കെട്ട് അഴിച്ചു.

ഓരോന്ന് ആലോചിച്ച് കുളക്കടവിൽ എത്തിയത് അറിഞ്ഞില്ല. കുളപടവിൽ ഒരു സ്ത്രീരൂപം, കുളത്തിലേക്ക് നോക്കി, എനിക്ക് പുറംതിരിഞ് ആ പടിയിൽ ഇരിക്കുന്നു. എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഫോൺ എടുത്തു സമയം നോക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടായ വിറവൽ കയ്യിലും പ്രതിധ്വനിച്ചു. സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു. ഈ അസമയത്ത് ഒരു പെണ്ണ്, കുഞ്ഞിന്നാൾ മുതൽ വായിച്ചും കെട്ടും അറിഞ്ഞിട്ടുള്ള സകലമാന യക്ഷിക്കഥകളും എന്റെ മനസ്സിലേക്ക് ഓടി എത്തി. നല്ല ധൈര്യശാലി ആയത് കൊണ്ട് ഒന്ന് തിരിഞ്ഞോടാൻ പോലും സാധിക്കുന്നില്ല.

പിന്നിലെ അനക്കം കേട്ടിട്ടാവണം അവൾ ഒന്ന് തിരിഞ്ഞു നോക്കി. ആ മുഖം, നിലാവിന്റെ വെട്ടത്തിൽ ഞാൻ വ്യക്തമായി കണ്ടു. മറ്റൊരു പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ എന്നൊക്കെ പറഞ്ഞുകേട്ടിട്ടേ ഉള്ളൂ. ആദ്യമായി ആണ് നേരിൽ കാണുന്നേ. എന്നെ കണ്ട അമ്പരപ്പ് അവളുടെ മുഖത്തും ഉണ്ട്. ആ

💬 Comments

View all comments