0%

Chapter Title : ആമി അഭിരാമി

Author : Achayan Read All Parts 393

നിർബന്ധത്തിന് എന്തോ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു കൈ കഴുകി

..എന്താ അഭി എന്ത് പറ്റി നിനക്ക്..

..ഒന്നുമില്ല അമ്മേ ..

..ഒന്നും കഴിച്ചില്ലല്ലോ നീ..

..വിശപ്പില്ലാഞ്ഞിട്ടാ ..

..അത്‌ എന്തു കൊണ്ടാണെന്നാ ചോദിച്ചെ..

..ഒന്നുമില്ല..

..വന്നപ്പോൾ മുതൽ നിന്റെ മുഖം എന്തോ പോലെ ആമി ആയിട്ട് പിണങ്ങിയാ നീ..

ആമിയുടെ പേരു കേട്ടതും അഭിയുടെ മനസ്സ് ഉണർന്നു മുറിയിലേക്ക് കയറി
കട്ടിലിലേക്ക് വീണ അഭി മൊബൈൽ എടുത്ത് വാട്സാപ്പ് ഓപ്പൺ ചെയ്ത് ആമിയുടെ ചാറ്റ് തുറന്നു

ഇതു വരെ ഇല്ലാതിരുന്ന വിധം ഹൃദയം പിടക്കുന്നു വിരലുകൾ വിറച്ച് അവൾ ആമിയുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് അതിലേക്ക് തന്നെ നോക്കിയിരുന്നു ആമിയുടെ കുസൃതി നിറഞ്ഞ കണ്ണുകളിൽ ചുവന്ന ചുണ്ടുകളിൽ വെളുത്ത് തുടുത്ത കവിളിൽ അഭി പ്രണയത്തോടെ വിരലുകൾ ഓടിച്ചു

..അഭി..

ആമിയുടെ മെസ്സേജ്

തുടിക്കുന്ന ഹൃദയത്തോടെ അഭി മെസ്സേജിലേക്ക് നോക്കിയിരുന്നു

..അഭി എന്താടി ഒന്നും മിണ്ടാത്തത് ..

അഭി റീപ്ലേ ചെയ്യാതായപ്പോൾ ആമി വീണ്ടും മെസ്സേജ് അയച്ചു

അഭിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും മറന്നു പോയിരുന്നു
അവൾ ഈ ലോകത്ത് ഒന്നുമല്ല ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്ന ആമിയുടെയും അഭിയുടെയും മാത്രമായ ലോകത്ത് പാറി പറന്നു നടന്നു

അഭിയുടെ മൗനം ആമിക്ക് സങ്കടമായി അഭി തന്നോട് പിണങ്ങിയിരിക്കുന്നു
ആ ചിന്ത ആമിയുടെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ചു അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു

ആമിയുടെ വോയ്സ് മെസ്സേജ് വന്നപ്പോൾ അഭി അത് പ്ലെ ചെയ്തു

..അഭി എന്താ എന്നോട് മിണ്ടാത്തെ. എന്നോട് പിണങ്ങല്ലെ. അഭി എനിക്ക് സഹിക്കാൻ കഴിയുന്നില്ല നിന്റെ മൗനം. മനസ്സ് വല്ലാതെ നോവുന്നു. നിന്നെ കാണാൻ തോന്നുന്നു. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ നീ എന്നെ തല്ലിക്കോ എന്നാലും മിണ്ടാതിരിക്കല്ലേ പിണങ്ങല്ലെ അഭീ..

ആമിയുടെ സങ്കടം നിറഞ്ഞ വാക്കുകൾ അഭിയുടെ മനസ്സിൽ കത്തി കുത്തിയിറക്കിയ വേദന സൃഷ്ടിച്ചു

..ആമി കരയല്ലേ. എനിക്ക് പിണക്കമൊന്നുമില്ല നിന്നോട്. നിന്റെ മുഖം മാത്രമേ ഉള്ളു എന്റെ മനസ്സിൽ. എനിക്ക് നിയന്ദ്രിക്കാൻ കഴിയുന്നില്ല എന്നെ. എനിക്ക് എന്താണ് സംഭവിച്ചത്

💬 Comments

View all comments