Chapter Title : ആമി അഭിരാമി
വേണ്ടി തുടിക്കുന്നു ആമിയുടെ മുഖം ഹൃദയത്തിൽ ഒരു മന്ദാരം പോലെ വിരിഞ്ഞു നിൽക്കുന്നു അവളുടെ സാമിപ്യം തന്റെ മനസ്സ് കൊതിക്കുന്നു ഒരപ്പുപ്പൻ താടി പോലെ അവൾ അഭി പറന്ന് കൊണ്ടിരിക്കുന്നു ഉറക്കം തലോടലായി കണ്ണുകളെ തഴുകിയപ്പോൾ സ്വപ്നം ഒരു സഞ്ചാരിയായി അവളുടെ ഹൃദയത്തെ കീഴടക്കി
..എന്ത് ഉറക്കമാ അഭി എഴുന്നേൽക്ക് വന്ന് ഊണ് കഴിക്ക്..
അമ്മയുടെ നിർബന്ധത്തിന് എന്തോ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു കൈ കഴുകി
..എന്താ അഭി എന്ത് പറ്റി നിനക്ക്..
..ഒന്നുമില്ല അമ്മേ ..
..ഒന്നും കഴിച്ചില്ലല്ലോ നീ..
..വിശപ്പില്ലാഞ്ഞിട്ടാ ..
..അത് എന്തു കൊണ്ടാണെന്നാ ചോദിച്ചെ..
..ഒന്നുമില്ല..
..വന്നപ്പോൾ മുതൽ നിന്റെ മുഖം എന്തോ പോലെ ആമി ആയിട്ട് പിണങ്ങിയാ നീ..
ആമിയുടെ പേരു കേട്ടതും അഭിയുടെ മനസ്സ് ഉണർന്നു മുറിയിലേക്ക് കയറി
കട്ടിലിലേക്ക് വീണ അഭി മൊബൈൽ എടുത്ത് വാട്സാപ്പ് ഓപ്പൺ ചെയ്ത് ആമിയുടെ ചാറ്റ് തുറന്നു
ഇതു വരെ ഇല്ലാതിരുന്ന വിധം ഹൃദയം പിടക്കുന്നു വിരലുകൾ വിറച്ച് അവൾ ആമിയുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് അതിലേക്ക് തന്നെ നോക്കിയിരുന്നു ആമിയുടെ കുസൃതി നിറഞ്ഞ കണ്ണുകളിൽ ചുവന്ന ചുണ്ടുകളിൽ വെളുത്ത് തുടുത്ത കവിളിൽ അഭി പ്രണയത്തോടെ വിരലുകൾ ഓടിച്ചു
..അഭി..
ആമിയുടെ മെസ്സേജ്
തുടിക്കുന്ന ഹൃദയത്തോടെ അഭി മെസ്സേജിലേക്ക് നോക്കിയിരുന്നു
..അഭി എന്താടി ഒന്നും മിണ്ടാത്തത് ..
അഭി റീപ്ലേ ചെയ്യാതായപ്പോൾ ആമി വീണ്ടും മെസ്സേജ് അയച്ചു
അഭിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും മറന്നു പോയിരുന്നു
അവൾ ഈ ലോകത്ത് ഒന്നുമല്ല ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്ന ആമിയുടെയും
💬 Comments
View all comments