0%

Chapter Title : ആമി അഭിരാമി

Author : Achayan Read All Parts 868

അഭിയുടെയും മാത്രമായ ലോകത്ത് പാറി പറന്നു നടന്നു

അഭിയുടെ മൗനം ആമിക്ക് സങ്കടമായി അഭി തന്നോട് പിണങ്ങിയിരിക്കുന്നു
ആ ചിന്ത ആമിയുടെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ചു അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു

ആമിയുടെ വോയ്സ് മെസ്സേജ് വന്നപ്പോൾ അഭി അത് പ്ലെ ചെയ്തു

..അഭി എന്താ എന്നോട് മിണ്ടാത്തെ. എന്നോട് പിണങ്ങല്ലെ. അഭി എനിക്ക് സഹിക്കാൻ കഴിയുന്നില്ല നിന്റെ മൗനം. മനസ്സ് വല്ലാതെ നോവുന്നു. നിന്നെ കാണാൻ തോന്നുന്നു. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ നീ എന്നെ തല്ലിക്കോ എന്നാലും മിണ്ടാതിരിക്കല്ലേ പിണങ്ങല്ലെ അഭീ..

ആമിയുടെ സങ്കടം നിറഞ്ഞ വാക്കുകൾ അഭിയുടെ മനസ്സിൽ കത്തി കുത്തിയിറക്കിയ വേദന സൃഷ്ടിച്ചു

..ആമി കരയല്ലേ. എനിക്ക് പിണക്കമൊന്നുമില്ല നിന്നോട്. നിന്റെ മുഖം മാത്രമേ ഉള്ളു എന്റെ മനസ്സിൽ. എനിക്ക് നിയന്ദ്രിക്കാൻ കഴിയുന്നില്ല എന്നെ. എനിക്ക് എന്താണ് സംഭവിച്ചത് എന്നും അറിയില്ല. ഒന്നുമാത്രം അറിയാം. നിന്നെ ഞാൻ സ്നേഹിക്കുന്നു ആമി.പ്രണയിക്കുന്നു നിന്നെ ഞാൻ i love you ആമി..

അഭിയുടെ മെസ്സേജ് കണ്ട ആമിയുടെ കണ്ണുകൾ വിടർന്നു മനസ്സ് തുടിച്ചു നൊമ്പരം നിറഞ്ഞ സുഖത്തിലൂടെ ഹൃദയം സഞ്ചരിച്ചു

ആമിയുടെ മറുപടിക്കായി അഭി കാത്തിരുന്നു

..ആമി ..

മുറിയിലേക്ക് കയറിയ കരീം ഒരു കവർ ആമിക്ക് നേരെ നീട്ടി

..ഇത് മോൾ അഭിയുടെ അമ്മയുടെ കയ്യിൽ കൊടുക്ക് എന്നിട്ട് സൂക്ഷിച്ചു വെക്കാൻ പറ..

..ശരി ഉപ്പ..

ആമി സന്തോഷത്തോടെ കവർ വാങ്ങി അഭിയുടെ വീട്ടിലേക്ക് നടന്നു

ആമി ഓൺലൈനിൽ നിന്ന് പോയിരിക്കുന്നു ആമിക്ക് തന്നെ ഇഷ്ട്ടമില്ല അല്ലെങ്കിലും പെണ്ണിന് പെണ്ണിനോടല്ലല്ലോ

💬 Comments

View all comments