0%

Chapter Title : ആമി അഭിരാമി

Author : Achayan Read All Parts 869

പെണ്ണിന് ആണിനോടല്ലേ പ്രണയം തൊന്നേണ്ടത് പക്ഷെ എനിക്ക് എന്റെ ആമിയോടാണ് പ്രണയം അവളെ മറക്കാൻ തനിക്കാവില്ല

അഭിയുടെ നെഞ്ചകം നീറാൻ തുടങ്ങി ശരീരത്തിന് ഭാരം കൂടിയത് പോലെ കണ്ണുകളിൽ വിരിഞ്ഞ നൊമ്പര പൂക്കൾ തലയിണയിൽ വീണു ചിതറി

കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന രാധിക ആമിയെ കണ്ട് പുഞ്ചിരിച്ചു

..അമ്മേ ഇത് ഉപ്പ തന്നതാ സൂക്ഷിച്ചു വെക്കാൻ പറഞ്ഞു..

..മോള് വാ ഇവിടെ ഒരാൾ കുറച്ചു നേരമായി കാറ്റു പോയ ബലൂൺ പോലെ ഇരിക്കാ ഭക്ഷണം പോലും കഴിച്ചിട്ടില്ല മര്യാദക്ക് പിണങ്ങിയാ രണ്ടാളും കൂടി..

ആമി രാധികയോട് ചിരിച്ചു കൊണ്ട് അഭിയുടെ റൂമിനടുത്തേക്ക് നീങ്ങി

രാധിക കവറുമായി മുറിയിൽ കയറി ഉച്ചയുറക്കത്തിലേക്ക് വഴുതി വീണു

..അഭി..

ആമിയുടെ വിളി കേട്ട് അഭി കണ്ണു തുറന്നു

കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ണുനീർ പടർന്ന കവിളിൽ മുടികൾ പറ്റി ചേർന്ന് കിടക്കുന്നു

ആമിക്ക് അഭിയെ അങ്ങിനെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല അവൾ അഭിയെ വാരി പുണർന്നു

..എന്തിനാ അഭി കരയണെ..

..എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ആമി നീ മറുപടി പറയാതായപ്പോൾ..

..ഉപ്പ വന്നു അതു കൊണ്ടാ ഞാൻ..

വാക്കുകൾ മുഴുവനക്കാൻ ആമിക്ക് കഴിഞ്ഞില്ല അവൾ വിങ്ങിപ്പൊട്ടി

..കരയല്ലേ ആമി..

അഭി ആമിയുടെ മുഖം കൈകളിൽ കോരി എടുത്തു

..ആമി കരഞ്ഞാൽ എനിക്ക് സങ്കടാവും..

..അത്രക്ക് ഇഷ്ടമാണോ എന്നെ..

..ഒരുപാട്..

അഭി ആമിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു

..എന്താ ഭക്ഷണം കഴിക്കാതിരുന്നെ അഭി..

..വിശപ്പ് തോന്നിയില്ല..

..ഞാൻ കരുതി എനിക്ക് മാത്രം ആണെന്ന്..

..എന്ത്???..

..വിശപ്പ് തോന്നാതിരുന്നത്..

..ആമിയും

💬 Comments

View all comments