0%

Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]

2007.

തിരുവനന്തപുരം മാറിക്കൊണ്ടിരുന്ന കാലം.

ടെക്നോപാർക്ക് വളരുകയായിരുന്നു. പുതിയ കമ്പനികൾ വരികയായിരുന്നു. IT മേഖലയിലെ വിജയകഥകൾ പത്രങ്ങളിൽ നിറയുന്ന കാലം.

ആ സമയത്താണ് രാജേഷും അഞ്ജലിയും വിവാഹിതരായത്.

വിവാഹം നഗരത്തിലെ ഒരു വലിയ ഹാളിലല്ല നടന്നത്.

കഴക്കൂട്ടത്തിനടുത്തുള്ള അഞ്ജലിയുടെ പഴയ തറവാട് വീട്ടിലായിരുന്നു.

അതിന് കാരണം ഒരു വികാരമായിരുന്നു.

അഞ്ജലിയുടെ അച്ഛന്റെ അവസാന ആഗ്രഹം.

അദ്ദേഹം മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നത് ഒറ്റ കാര്യം മാത്രമാണ്.

"എന്റെ മകളുടെ കല്യാണം നമ്മുടെ വീട്ടിൽ തന്നെ നടക്കണം."

അത് കുടുംബം പാലിച്ചു.

പഴയ തറവാട് വീട്.

നിറയെ ബന്ധുക്കൾ.

മുറ്റത്ത് പന്തൽ.

നാടൻ സദ്യ.

ആളുകൾ ഇന്നും ഓർക്കുന്ന ഒരു വിവാഹം.

അഞ്ജലി അന്ന് ഇരുപത്താറ് വയസ്സായിരുന്നു.

MPhil കഴിഞ്ഞ് കുടുംബത്തിന്റെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

അടക്കവും ഒതുക്കവുമുള്ള സ്വഭാവം.

അവളുടെ സൗന്ദര്യത്തെ പറ്റി പറയുകയാണെങ്കിൽ അത്യാവശ്യം പൊക്കമുള്ള അതിനൊത്ത അധികം മെലിയാത്ത അല്പം തടിച്ച ഒരു സുന്ദരിയായ ശരീര അളവുകൾ എല്ലാം കൃത്യമായുള്ള, ആര് കണ്ടാലും ഒന്നു കൊതിച്ചു പോകുന്ന ദേവത... പക്ഷേ ഒരിക്കലും അവൾ അതീവ സുന്ദരി ആയിരുന്നില്ല...

അധികം സംസാരിക്കില്ല.

പക്ഷേ സംസാരിച്ചാൽ കേൾക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരു ശാന്തത അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. അവളുടെ മുഖത്തിനും അത് ശാന്തത ഉണ്ടായിരുന്നു....

രാജേഷിന് ആദ്യം ഇഷ്ടപ്പെട്ടതും അതായിരുന്നു.

രാജേഷ് മുപ്പത് വയസ്സ്.

ഇരു നിറം.. കാണാൻ സുന്ദരൻ.. അത്യാവശ്യം അത്‌ലറ്റിക് ബോഡി...

ചെറിയ കുറ്റി താടി ചെറിയ ചുരുണ്ട് മുടി... അഞ്ജലിക്ക് ഒത്ത പയ്യൻ

ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകൻ.

കമ്പനി

💬 Comments

View all comments