0%

Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]

എന്നിട്ടും ചിലപ്പോൾ ഒരുപാട് ദൂരെയാണെന്ന് തോന്നുമായിരുന്നു."

മുറിയിൽ നിശബ്ദത പടർന്നു.

"ചില രാത്രികളിൽ നിന്നെ ഉണർത്തി ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട്."

"എന്ത് ചോദിക്കാൻ?"

"'എന്താ പ്രശ്നം?' എന്ന്."

അഞ്ജലി മിണ്ടാതെ കേട്ടിരുന്നു.

"പക്ഷേ ഓരോ തവണയും ഞാൻ നിർത്തും."

"എന്തിന്?"

രാജേഷ് അവളെ നോക്കി.

"കാരണം നീ മനപ്പൂർവം എന്നെ വേദനിപ്പിക്കുന്ന ആളല്ലെന്ന് എനിക്ക് അറിയാമായിരുന്നു."

അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി തുടർന്നു.

“നീ ഈ തറവാട്ടിൽ വളർന്ന സാഹചര്യവും നിന്റെ വീട്ടുകാരുടെ കർക്കശമായ രീതികളും എനിക്ക് അറിയാമായിരുന്നു. നീ ഒരു 'പെർഫെക്റ്റ്' ഭാര്യയാകാൻ ശ്രമിക്കുകയായിരുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്നു, എന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ നോക്കുന്നു, എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കൃത്യസമയത്ത് ഉണ്ടാക്കി വെക്കുന്നു... ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ നീ കാണിക്കുന്ന ആ ആത്മാർത്ഥതയുടെ മുന്നിൽ എന്റെ ലൈംഗികമായ ആവശ്യങ്ങൾ പലപ്പോഴും ഞാൻ അടിച്ചമർത്തി. നിന്നെ നിർബന്ധിച്ചാൽ അത് നമ്മുടെ ഈ മനോഹരമായ കുടുംബത്തെ തകർക്കുമെന്ന് ഞാൻ ഭയന്നു. നിന്റെ സ്നേഹം എനിക്ക് സെക്സിനേക്കാൾ വലുതായിരുന്നു.”

രാജേഷിന്റെ മുഖത്ത് ചെറിയൊരു വിങ്ങൽ പടർന്നു.

“പിന്നെ മറ്റൊന്ന്... നിന്റെ നിഷ്കളങ്കതയാണ്. നീ എന്നെ അത്രയധികം വിശ്വസിക്കുന്നു എന്ന് എനിക്കറിയാം. ആ വിശ്വാസത്തിന് മേൽ എനിക്ക് ബലം പ്രയോഗിക്കാൻ തോന്നിയില്ല. നീ പറഞ്ഞത് ശരിയാണ്, ഓഫീസിലെ ആ പെൺകുട്ടികളിലേക്ക് ഞാൻ പോയത് എന്റെ ശരീരത്തിന്റെ വിശപ്പ് മാറ്റാനായിരുന്നു. അവിടെ സ്നേഹമുണ്ടായിരുന്നില്ല, വെറും കൊടുക്കൽ വാങ്ങലുകൾ മാത്രം. പക്ഷേ ഓരോ തവണ തിരികെ വരുമ്പോഴും നിന്റെ ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ ഞാൻ നരകിക്കുകയായിരുന്നു. ‘ നീ എനിക്ക് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്നു, പക്ഷെ ഞാൻ നിന്നെ വഞ്ചിക്കുന്നു’ എന്ന ചിന്ത എന്നെ വല്ലാതെ വേട്ടയാടി.”

അവൻ അറിയാതെ പറഞ്ഞുപോയി....

രാജേഷ് പറഞ്ഞത് കേട്ട ശേഷം അഞ്ജലി കുറച്ചു നേരം ഒന്നും മിണ്ടിയില്ല.

💬 Comments

View all comments