Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]
അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“‘മാറ്റം ഒരുദിവസം കൊണ്ട് സംഭവിക്കില്ല. പക്ഷേ രണ്ടുപേരും പരസ്പരം കേൾക്കാൻ തയ്യാറാണെങ്കിൽ, വിശ്വസിക്കാൻ തയ്യാറാണെങ്കിൽ, അവരുടെ ബന്ധം മുമ്പത്തേക്കാൾ ശക്തമാകും.’”
അഞ്ജലിയുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ താഴേക്ക് വീണു.
“അപ്പോൾ ഡോക്ടർ ശരിയായിരുന്നു അല്ലേ...”
അവൾ ചെറുചിരിയോടെ പറഞ്ഞു.
“അതെ,”
രാജേഷ് അവളുടെ നെറ്റിയിൽ ചുംബിച്ചു.
“കാരണം ഇന്ന് ആദ്യമായി നമ്മൾ രണ്ടുപേരും സത്യത്തിൽ പരസ്പരം കേൾക്കുകയാണ്.”
"ഇന്ന് നീ സ്വയം നിന്റെ തടവറയിൽ നിന്ന് പുറത്തു വന്ന ദിവസമാണ് അതുകൊണ്ട് തന്നെ ആ. നിന്റെ ശരീരത്തിനപ്പുറം നിന്റെ മനസ്സ് കൂടി എനിക്ക് വേണം. നീ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചകൾ ആകരുത്, പകരം നിന്റെ കൂടി ആഗ്രഹമാകണം. ആ വീഡിയോയിൽ കണ്ടത് പോലെയാകാൻ നീ ശ്രമിക്കണ്ട, പക്ഷേ നിന്റെ ഉള്ളിലെ ആ സ്ത്രീയെ ഇനി നീ ഒളിപ്പിച്ചു വെക്കരുത്. "നീ എന്ത് ചിന്തിക്കുന്നു എന്ന് എനിക്ക് അറിയണം."
അഞ്ജലി അവന്റെ വാക്കുകൾ കേട്ട് വിങ്ങിപ്പൊട്ടി. ഇത്രയും കാലം താൻ കരുതിവെച്ച ആ ‘മാന്യത’ രാജേഷിനെ തന്നെപ്പോലെ തന്നെ വേദനിപ്പിച്ചിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു.
“ഏട്ടാ...”
അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“ഇത്രയും കാലം നിങ്ങൾ എന്നെ സഹിച്ചതിന്... ആ സ്നേഹത്തിന് പകരമായി ഇനി എനിക്ക് നിങ്ങളെ സന്തോഷിപ്പിക്കണം. എന്നെ നിങ്ങൾ പഠിപ്പിക്കണം. എനിക്ക് തെറ്റുകൾ പറ്റിയാൽ തിരുത്തണം. നിങ്ങളുടെ ഈ അഞ്ജലി ഇനി പഴയ ആളല്ല.”
അവൾ മെല്ലെ ബെഡിലേക്ക് കയറി ഇരുന്നു. പിന്നെ അവന്റെ കൈ പിടിച്ച് തനിക്കരികിലേക്ക് വലിച്ചു.
“ഇന്ന് നിങ്ങൾ മാത്രം
💬 Comments
View all comments