Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]
മുപ്പത് കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലല്ലോ നിങ്ങൾക്ക്...”
രാജേഷ് ചിരിച്ചു.
“നീ മാറിയില്ലെങ്കിൽ ഞാൻ എങ്ങനെ മാറും.."
മുറിയിൽ ഒരു ചെറിയ നിശബ്ദത പടർന്നു. പുറത്തേക്ക് മഴ പെയ്യാൻ തുടങ്ങിയിരുന്നു. പഴയ തറവാട് വീട്ടിന്റെ ജനലിൽ മഴത്തുള്ളികൾ തട്ടുന്ന ശബ്ദം മാത്രം.
അഞ്ജലി രാജേഷിനെ നോക്കി. വർഷങ്ങൾക്കിപ്പുറം ആദ്യമായി അവളുടെ കണ്ണുകളിൽ പഴയ ആ കളിയുള്ള തിളക്കം തിരിച്ചു വന്നതുപോലെ തോന്നി.
“ഒരു കാര്യം ചോദിക്കട്ടെ...” അവൾ മെല്ലെ ചോദിച്ചു.
“ഹും?”
“ഞാൻ കുറച്ച്... ഫ്രീ ആയി പെരുമാറിയാൽ... നിങ്ങൾ എന്നെ വേറെ രീതിയിൽ കാണുമോ?”
രാജേഷ് ഒരു നിമിഷം മിണ്ടാതെ അവളെ നോക്കി.
“അഞ്ജലി... ഭാര്യ എന്നതിലുപരി നീ എന്റെ ഏറ്റവും അടുത്ത ആളാണ്. നീ എന്ത് ചെയ്താലും ഞാൻ നിന്നെ അതേ പോലെ തന്നെയാ കാണുക.”
അവളുടെ മുഖത്ത് ഒരു ആശ്വാസം പടർന്നു.
"എന്താ എന്തുപറ്റി...???"
"അല്ല ഒന്നുമില്ല..."
രാജേഷ് ചിരിച്ചു,..
“എന്നെ surprise ചെയ്യിക്കാൻ വല്ല പ്ലാനുമാണോ...”
“എനിക്ക് ഒന്നും അറിയില്ല...”
“അറിയാത്തതൊന്നും പ്രശ്നമല്ല. നമുക്ക് രണ്ടുപേർക്കും ഇഷ്ടമാകുന്നത് മതി.”
അഞ്ജലി കുറച്ച് നിമിഷം മിണ്ടാതെ ഇരുന്നു. പിന്നെ പതിയെ എഴുന്നേറ്റ് ടേബിളിലിരുന്ന മൗസ് എടുത്ത് വീഡിയോ മുഴുവൻ ഓഫ് ചെയ്തു.
“ഇന്ന്... വീഡിയോ വേണ്ട,”
അവൾ നാണത്തോടെ പറഞ്ഞു.
“പിന്നെ?”
അവൾ ചെറിയൊരു ചിരിയോടെ ബെഡ്റൂമിലേക്കു നടന്നു. വാതിലിനരികിൽ എത്തി പിന്നിലേക്ക് തിരിഞ്ഞു നോക്കി.

“വരുന്നില്ലേ രാജേഷേട്ടാ...?”
അവളുടെ ആ വിളിയിൽ രാജേഷിന്റെ ഉള്ളിൽ എന്തോ പഴയ ചൂട് വീണ്ടും കത്തിയുണർന്നു. വർഷങ്ങൾക്കു ശേഷം ആദ്യമായി അഞ്ജലിയുടെ ശബ്ദത്തിൽ അങ്ങനെ ഒരു
💬 Comments
View all comments