0%

Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.

അഞ്ജലി ഇപ്പോഴും ഹാളിന്റെ ഒരു വശത്ത് തന്നെ നിൽക്കുകയായിരുന്നു.

കുറച്ചു നേരം മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോഴും അവളുടെ മനസ്സിൽ അലഞ്ഞുതിരിയുകയായിരുന്നു.അവൾക് ഇപ്പോഴും അതൊന്നും വിശ്വസിക്കാൻ പോലും കഴിയുന്നില്ല.. സ്വയം ശാന്തമാകാൻ അവൾ പലതവണ ശ്രമിച്ചെങ്കിലും മനസ്സ് അനുസരിച്ചില്ല.

അപ്പോഴാണ് രാജേഷ് അവളുടെ അടുത്തേക്ക് വന്നത്.

അവൻ സാധാരണ പോലെ തന്നെ തോന്നി.

മുഖത്ത് ക്ഷീണമുണ്ടായിരുന്നു.

പക്ഷേ... ഒരു ചെറിയ സന്തോഷവും.

ആ നിമിഷം അഞ്ജലിയുടെ ഉള്ളിൽ എന്തോ ഒന്ന് കുത്തി.

അറിയാതെ അവളുടെ കണ്ണുകൾ ചുറ്റും തിരഞ്ഞു.

Catherine അവിടെയെങ്ങും ഇല്ലായിരുന്നു.

"പോകാമോ...?"

രാജേഷ് പതിയെ ചോദിച്ചു.

അഞ്ജലി ഒന്നും പറയാതെ തലകുലുക്കി.

രണ്ടുപേരും ഒരുമിച്ച് പുറത്തേക്ക് നടന്നു.

കാറിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല.

പുറത്ത് ബാങ്കോക്കിന്റെ വെളിച്ചങ്ങൾ ഒന്നൊന്നായി പിന്നിലേക്ക് മറഞ്ഞുകൊണ്ടിരുന്നു.

അഞ്ജലി ഡോറിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.

അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു?

അത് ദേഷ്യമാണോ...

അസൂയയാണോ...

അല്ലെങ്കിൽ കുശുമ്പോ...

അതുമല്ലെങ്കിൽ കുറ്റബോധമോ...

അവൾക്ക് തന്നെ മനസ്സിലായില്ല.

പക്ഷേ അടുത്ത നിമിഷം മറ്റൊരു ചിന്ത മനസ്സിലേക്ക് വന്നു.

"ഞാനും..."

അവൾ പെട്ടെന്ന് കണ്ണുകൾ അടച്ചു.

സ്വന്തം മനസ്സിൽ നിന്ന് തന്നെ ഒളിക്കാൻ ശ്രമിക്കുന്നതുപോലെ.

കുറച്ചു നേരം കഴിഞ്ഞ് രാജേഷ് തന്നെ നിശബ്ദത പൊട്ടിച്ചു.

"ഞാൻ കരുതിയതുപോലെ തന്നെ സംഭവിച്ചു."

അഞ്ജലി ഒന്ന് ഞെട്ടി അവനെ നോക്കി.

"എന്ത്...?"

രാജേഷ് ചെറുതായി ചിരിച്ചു.

"പാർട്ണർ മാറിയപ്പോൾ ഞാൻ ഇടയ്ക്ക് നിന്നെ നോക്കിയിരുന്നു."

"ഇടയ്ക്ക് നിന്നെ കണ്ടില്ല ... "

"കുറച്ചു കഴിഞ്ഞപ്പോൾ നീ പഴയ സ്ഥലത്ത് തന്നെ നിൽക്കുന്നത് കണ്ടു."

💬 Comments

View all comments