0%

Chapter Title : ഉറങ്ങുന്ന വിശ്വാസം [മനോഹരൻ മംഗളോദയം]

പ്രഭാതഭക്ഷണം കഴിഞ്ഞ് അവർ റിസോർട്ടിൽ നിന്ന് പട്ടായയിലേക്ക് തിരിച്ചു….

അഞ്ജലി ഒരു തവണ കൂടി ചുറ്റും നോക്കി.

റിസോർട്ടിന്റെ ലോബിയും, പൂന്തോട്ടവും, ഇന്നലെ രാത്രിയിലെ ഓർമ്മകളും പതിയെ പിന്നിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു.

Catherineനെ എവിടെയും കണ്ടില്ല.

Johnനെയും.

കാറിൽ കയറിയപ്പോൾ അഞ്ജലി അറിയാതെ ഒരു ദീർഘശ്വാസം വിട്ടു.

അത് രാജേഷ് ശ്രദ്ധിച്ചു.

"എന്താ...?"

അവൾ ചെറുതായി ചിരിച്ചു.

"ഒന്നുമില്ല."

"എന്തോ ഉണ്ടല്ലോ."

കുറച്ചു നേരം കഴിഞ്ഞ് അവൾ പതിയെ പറഞ്ഞു.

"എനിക്ക് തോന്നുന്നു... നമ്മൾ അവിടെ നിന്നും പോന്നത് നന്നായി എന്ന്."

രാജേഷ് ഒന്നും പറഞ്ഞില്ല.

പുറത്തേക്ക് നോക്കിയിരുന്നു.

അഞ്ജലി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

ഇന്നലെ രാത്രി മുതൽ അവൾ ആദ്യമായി അവന്റെ മനസ്സ് വായിക്കാൻ ശ്രമിച്ചു.

ഒരു ചെറിയ നിരാശ അവന്റെ മുഖത്ത് ഉണ്ടെന്ന് അവൾക്ക് തോന്നി.

അത് കണ്ടപ്പോൾ അവളുടെ മനസ്സിൽ വിചിത്രമായൊരു വികാരം തോന്നി.

ഒരുവശത്ത് ആശ്വാസം.

"ഇനി ആ സ്ത്രീയെ കാണേണ്ട..."

മറ്റൊരുവശത്ത് ചെറിയൊരു കുത്ത്.

"രാജേഷേട്ടന് വിഷമമായോ...?"

അവൾ പതിയെ അവന്റെ കൈയിൽ പിടിച്ചു.

"നിങ്ങൾ എന്താ ആലോചിക്കുന്നത്?"

രാജേഷ് ചെറുതായി ചിരിച്ചു.

"ഒന്നുമില്ല."

അഞ്ജലി കൂടുതൽ ചോദിച്ചില്ല.

ചില ചോദ്യങ്ങൾക്ക് മറുപടി കിട്ടാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.

പട്ടായയിൽ എത്തിയ ശേഷമുള്ള ആദ്യ ദിവസം മുഴുവൻ അവർ രണ്ടുപേരും ഒരുമിച്ചായിരുന്നു.

കടൽക്കര.

ചെറിയ ഷോപ്പുകൾ.

തിരക്കേറിയ വഴികൾ.

പുതിയ കാഴ്ചകൾ.

പതിയെ ഇന്നലെ രാത്രിയുടെ ഭാരം അഞ്ജലിയുടെ മനസ്സിൽ നിന്ന് കുറഞ്ഞു തുടങ്ങി.

ആ സ്ത്രീയെക്കുറിച്ചും...

John നെക്കുറിച്ചും...

അവൾ പിന്നെ ചിന്തിച്ചില്ല.

അഞ്ജലി അല്പം exposed ആയ

💬 Comments

View all comments