0%

Chapter Title : ഉറങ്ങുന്ന വിശ്വാസം [മനോഹരൻ മംഗളോദയം]

dress ധരിച്ച് രാജേഷിന്റെ കൂടെ മണൽത്തീരത്തിലൂടെ നടക്കുകയാണ്. ഇപ്പൊ അവൾക്ക് ഭയമില്ല മടിയില്ല.. സന്തോഷവും ആത്മവിശ്വാസവും മാത്രം....

അവൾ കടലിലേക്ക് നോക്കി എന്തോ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിലത്തു നിന്ന് ഉയരുന്ന പോലെ തോന്നി.

"അയ്യോ... രാജേഷേട്ടാ!"

രാജേഷ് ഒരു വാക്കും പറയാതെ അവളെ രണ്ട് കൈകൊണ്ടും കോരിയെടുത്തു.

അഞ്ജലി ആദ്യം ഞെട്ടി അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു.

"എന്നെ താഴെ നിർത്തൂ... ആളുകൾ കാണും..."

രാജേഷ് ഒന്നും പറഞ്ഞില്ല.

മുഖത്ത് ഒരു കള്ളച്ചിരി മാത്രം.

അപ്പോഴാണ് അഞ്ജലിക്ക് ആ പഴയ സംഭാഷണം ഓർമ്മ വന്നത്.

അവളുടെ കണ്ണുകൾ വലുതായി.

"നിങ്ങൾക്ക് ഓർമ്മയുണ്ടായിരുന്നോ?"

രാജേഷ് ചെറുതായി ചിരിച്ചു.

"എന്റെ പെണ്ണ് ആദ്യമായി സ്വന്തം ഒരു ആഗ്രഹം പറഞ്ഞ ദിവസം ഞാൻ എങ്ങനെ മറക്കും?"

അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു.

അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.

"നിന്റെ കുഞ്ഞു കുഞ്ഞു മോഹങ്ങൾ കേൾക്കാനല്ലേ ഞാൻ ഇത്രയും കാലം കാത്തിരുന്നത്."

കടൽക്കാറ്റിനിടയിൽ, കുറച്ചു നിമിഷങ്ങൾ അവൻ അവളെ അങ്ങനെ തന്നെ എടുത്ത് നടന്നു.

അഞ്ജലി അപ്പോൾ ചിന്തിച്ചത് തന്റെ dressനെക്കുറിച്ചോ, ചുറ്റുമുള്ള ആളുകളെക്കുറിച്ചോ ആയിരുന്നില്ല.

വർഷങ്ങളായി മനസ്സിൽ ഒളിപ്പിച്ചിരുന്ന ഒരു ചെറിയ ആഗ്രഹം പോലും രാജേഷേട്ടൻ മറക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്ന തിരിച്ചറിവായിരുന്നു അവളുടെ മനസ്സ് നിറച്ചത്. അവൾ അവനെ കെട്ടിപ്പിടിച്ചു നെഞ്ചില് ചാരി കിടന്നു... അവരെ കണ്ട മറ്റു കപ്പിൾസ് ഒരു ചെറു പുഞ്ചിരിയോടെ അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു....

അഞ്ജലി അതീവ സന്തോഷത്തിൽ ആയിരുന്നു....

വൈകുന്നേരം സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്ന സമയം.

കടലിലേക്ക് പോകുന്ന ബോട്ടുകൾ പുറപ്പെടുന്ന ജെട്ടിക്ക് സമീപം

💬 Comments

View all comments