0%

Chapter Title : ഉറങ്ങുന്ന വിശ്വാസം [മനോഹരൻ മംഗളോദയം]

അവർ നടക്കുകയായിരുന്നു.

സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു.

അഞ്ജലി എന്തോ നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു.

പെട്ടെന്ന് അവളുടെ നടത്തം മന്ദമായി.

അവൾ നിശ്ചലമായി നിന്നു.

"രാജേഷേട്ടാ..."

അവളുടെ ശബ്ദത്തിൽ എന്തോ വ്യത്യാസം ഉണ്ടായിരുന്നു.

രാജേഷ് തിരിഞ്ഞു നോക്കി.

"എന്താ?"

അഞ്ജലി ഒന്നും പറഞ്ഞില്ല.

കൈ ഉയർത്തി അൽപ്പം അകലെ കാണിച്ചു.

രാജേഷ് ആ ദിശയിലേക്ക് നോക്കി.

ജനക്കൂട്ടത്തിനിടയിൽ രണ്ട് പരിചിത മുഖങ്ങൾ.

John.

അവന്റെ തൊട്ടടുത്ത് Catherine.

രാജേഷ് ഒരു നിമിഷം ഒന്നും പറഞ്ഞില്ല.

അഞ്ജലിയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

അഞ്ജലി അറിയാതെ രാജേഷിന്റെ കൈയിൽ മുറുകെ പിടിച്ചു.

"രാജേഷേട്ടാ..."

"മ്മ്..."

"നമുക്ക് പോകാം."

അവളുടെ ശബ്ദത്തിൽ ഒരു ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നു.

രാജേഷ് അവളെ ഒന്ന് നോക്കി.

അതേ സമയം John അവരെ കണ്ടിരുന്നു...

മുഖത്ത് പതിവുപോലുള്ള ഒരു ചിരിയോടെ അവൻ അടുത്തേക്ക് വന്നു.

അഞ്ജലി അറിയാതെ രാജേഷിന്റെ കൈയിൽ മുറുകെ പിടിച്ചു.

"നമ്മൾ വീണ്ടും കണ്ടല്ലോ... ഒട്ടും പ്രതീക്ഷിച്ചില്ല...."

രാജേഷും ചിരിച്ചു.

"അതെ... ലോകം ഇത്ര ചെറുതാണെന്ന് കരുതിയില്ല."

John അടുത്തേക്ക് വന്നു.

കുറച്ചു നേരം സാധാരണ കാര്യങ്ങളാണ് സംസാരിച്ചത്.

സ്ഥലം ഇഷ്ടമായോ...

ഇനി എവിടെയൊക്കെയാണ് പോകാൻ പ്ലാൻ... അഞ്ജലി അധികം ഒന്നും പറഞ്ഞില്ല.

അവൾക്ക് ആ സംഭാഷണം വേഗം തീർന്നാൽ മതിയെന്നായിരുന്നു.

John ചോദിച്ചു.

"Sky Adventure പോയോ?"

രാജേഷ് ചിരിച്ചു.

"ഇല്ല."

"പ്ലാൻ ഉണ്ടോ?"

രാജേഷ് തലയാട്ടി.

"ഇല്ല... അതൊന്നും ഞങ്ങൾക്ക് പറ്റിയ പരിപാടിയല്ല."

John ചിരിച്ചുകൊണ്ട് പറഞ്ഞു...

"എനിക്കും ആദ്യമൊക്കെ പേടിയായിരുന്നു."

അഞ്ജലി ഉടനെ പറഞ്ഞു.

"എനിക്ക് അങ്ങനത്തെ സംഭവങ്ങളൊന്നും

💬 Comments

View all comments