Chapter Title : ആൻ മുതൽ അഞ്ജലി വരെ [CLIMAX]
അവൾ പഴയപടി ആക്കി.
സാരി മാറ്റി.
മുടി കെട്ടിവച്ചു.
നൈറ്റ് ഡ്രസ് ധരിച്ചു.
പക്ഷേ കണ്ണാടിയിൽ നോക്കിയപ്പോൾ...
അവൾ പഴയ അഞ്ജലി ആയിരുന്നില്ല.
അവൾ പതുക്കെ ബെഡിലേക്ക് വന്ന് കമിഴ്ന്നു കിടന്നു.
ആദ്യമായി വിരഹം എന്താണെന്ന് അവൾ അറിഞ്ഞു.
സമയം വീണ്ടും കടന്നുപോയി.
പക്ഷേ ഉറക്കം മാത്രം വന്നില്ല.
—------------------------------------------------------
ടിംഗ്...
മൊബൈലിൽ notification ശബ്ദം കേട്ടു.
അഞ്ജലി ഫോൺ എടുത്തു.
സമയം 4:20.
John.
അവളുടെ നെഞ്ച് ഒന്നു പിടഞ്ഞു.
അവൾ message തുറന്നു.
"Raj is coming back to the room."
അത്ര മാത്രം.
അഞ്ജലി കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കി നിന്നു.
പിന്നെ ഫോൺ പതുക്കെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
എന്തുകൊണ്ടോ...
ആ നിമിഷം ആദ്യമായി അവൾക്ക് രാജേഷിനോട് ദേഷ്യം തോന്നി.
അവൻ ചെയ്തതുകൊണ്ടല്ല.
അവൻ ചെയ്യാതിരുന്നതുകൊണ്ട്.
ഇത്രയും കാലം താൻ സ്നേഹിച്ച മനുഷ്യൻ...
ഇന്ന് രാത്രി പോലും തന്നെ മനസ്സിലാക്കാൻ ശ്രമിച്ചില്ല.
പക്ഷേ പോകുന്നതിന് മുമ്പും പോയതിനു ശേഷം പോലും...
ജോൺ തന്നെക്കുറിച്ച് ചിന്തിച്ചു.
ആ തിരിച്ചറിവ് അവളുടെ നെഞ്ചിൽ എവിടെയോ വേദനയായി കിടന്നു.
പുറത്ത് എവിടെയോ ലിഫ്റ്റിന്റെ ശബ്ദം കേട്ടു......
—------------------------------------------------------------------------------
രാവിലെ...
നാലുപേരും വീണ്ടും ഒരുമിച്ചായിരുന്നു.
പക്ഷേ ഇന്നലെയോ അതിന്റെ തലേദിവസമോ ഉണ്ടായിരുന്ന ആ ഊർജ്ജം ആരുടെയും മുഖത്തില്ലായിരുന്നു.
കാതറിൻ പതിവുപോലെ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ജോണും പഴയതുപോലെ തമാശ പറയുന്നുണ്ടായിരുന്നു.
പക്ഷേ എല്ലാവർക്കും അറിയാമായിരുന്നു.
ഈ യാത്ര അവസാനിക്കുകയാണ്.
അഞ്ജലിയും രാജേഷും ചെക്ക് ഔട്ട് ചെയ്ത ശേഷം ലഗേജുമായി ലോബിയിലേക്ക് വന്നു.
"ഞങ്ങൾ നിങ്ങളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാം."
കാതറിൻ
💬 Comments
View all comments