Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
"Ann..."
പിന്നിൽ നിന്നും ജോണിന്റെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞുനോക്കിയത്
അവൻ ഒരു ചെറിയ പുഞ്ചിരിയോടെ അവളെ നോക്കുകയായിരുന്നു.
"നീ പോയില്ല jet ski rideന്...?"
ഇല്ല പോയില്ല
അഞ്ജലി ചുമലുയർത്തി.
അതെന്താ ഇഷ്ടമല്ലേ
"ഇഷ്ടക്കേടില്ല... പിന്നെ പേടിയും ഉണ്ട് "
അവൾ പതുക്കെ പറഞ്ഞു.
"പക്ഷേ ഒരിക്കലും ചെയ്തിട്ടില്ല."
ജോൺ കുറച്ചുനേരം അവളെ നോക്കി നിന്നു.
പിന്നെ കടലിലേക്ക് കണ്ണോടിച്ചു.
"നിനക്ക് ഇഷ്ടമാണല്ലോ..."
അവൻ ശാന്തമായി പറഞ്ഞു.
"പേടി രണ്ടാമത്തെ കാര്യമല്ലേ..."
അഞ്ജലി ഒന്നും പറഞ്ഞില്ല.
കാരണം അത് ശരിയായിരുന്നു.
പേടിയുണ്ടായിരുന്നു.
പക്ഷേ അതിനേക്കാൾ വലിയ കാര്യം അവൾക്ക് ചെയ്യണമെന്ന ആഗ്രഹമായിരുന്നു.
ജോൺ ചെറുതായി ചിരിച്ചു.
"ഇന്ന് രാവിലെ മുതൽ എത്ര കാര്യങ്ങളാണ് ആദ്യമായി ചെയ്തത് എന്ന് അറിയാമോ നിനക്ക്...?"
അഞ്ജലി അവനെ നോക്കി.
"ഇതും അതുപോലൊരു കാര്യം മാത്രം."
അവൾ അറിയാതെ ചിരിച്ചു.
"നിങ്ങൾക്ക് പറയാൻ എളുപ്പമാണ്."
"അതെ."
ജോൺ ചിരിച്ചു.
"കാരണം ഞാൻ താഴെ വീണാലും നീയല്ലല്ലോ."
അഞ്ജലി അറിയാതെ പൊട്ടിച്ചിരിച്ചു.
അവളുടെ ചിരി കേട്ടപ്പോൾ ജോണിന്റെയും മുഖം തെളിഞ്ഞു.
"വാ..."
അവൻ കടലിലേക്ക് വിരൽ ചൂണ്ടി.
"ഇഷ്ടപ്പെട്ടില്ലെങ്കിൽ അഞ്ചു മിനിറ്റിൽ തിരിച്ചു വരാം."
"ഇഷ്ടപ്പെട്ടാൽ...?"
അഞ്ജലി ചോദിച്ചു.
"അപ്പോൾ പിന്നെ എന്നെ കുറ്റം പറയരുത്."
ജോൺ ചിരിച്ചു.
അഞ്ജലി ഒരു നിമിഷം ആലോചിച്ചു.
പിന്നെ ദൂരെയുള്ള കടലിലേക്ക് നോക്കി.
ഇന്ന് രാവിലെ മുതൽ ഓരോ തവണയും താൻ പേടിച്ച കാര്യങ്ങളെയാണ് നേരിട്ടത്.
അപ്പോൾ ഇതും ആ കൂട്ടത്തിൽ ഒന്നായിക്കൂടെ.
അവൾ പതുക്കെ തലയാട്ടി.
"Okay..."
ജോൺ വിജയഭാവത്തിൽ ചിരിച്ചു.
"That's my
💬 Comments
View all comments