Chapter Title : ആൻ മുതൽ അഞ്ജലി വരെ [CLIMAX]
ഹോട്ടലിലെ ഇടനാഴിയിലൂടെ നടക്കുമ്പോൾ രാജേഷിന്റെ മനസ്സ് വീണ്ടും കാതറിന്റെ വാക്കുകളിലേക്ക് പോയി.
"ഇന്ന് നൈറ്റ് കൂടി നീ എന്റെ റൂമിലേക്ക് വരുമോ...?"
അവൻ മറുപടി പറഞ്ഞിരുന്നില്ല.
ഇപ്പോഴും പറഞ്ഞിട്ടില്ല.
പോകണോ...?
പോകാതിരിക്കണോ...?
അവന് തന്നെ ഉറപ്പില്ല.
അതോടൊപ്പം മറ്റൊരു ചിന്തയും അവനെ അലട്ടിക്കൊണ്ടിരുന്നു.
ബീച്ചിൽ...
ജെറ്റ് സ്കിയിൽ...
വാക്കിംഗ് സ്ട്രീറ്റിൽ...
എത്ര തവണയാണ് താൻ അഞ്ജലിയെ ഒറ്റയ്ക്ക് വിട്ടത്...?
എത്ര തവണയാണ് അവളുടെ ഇഷ്ടം ചോദിക്കാതെ തീരുമാനങ്ങൾ എടുത്തത്...?
റൂമിന്റെ മുന്നിലെത്തിയപ്പോൾ അഞ്ജലി വാതിൽ തുറന്നു.
അകത്തേക്ക് കയറുന്നതിന് മുമ്പ് അവൾ തിരിഞ്ഞുനോക്കി.
"Good night."
അവൾ പതിവുപോലെ പറഞ്ഞു.
പിന്നെ അകത്തേക്ക് നടന്നു.
വാതിൽ അടഞ്ഞു.
റൂമിലെത്തിയ ശേഷവും രാജേഷിന്റെ അസ്വസ്ഥത മാറിയില്ല.
അവൻ ബാഗ് ഒരിടത്ത് വച്ചു.
വെള്ളം കുടിച്ചു.
വീണ്ടും ജനലിന്റെ അരികിലേക്ക് നടന്നു.
വീണ്ടും തിരികെ വന്നു.
അവന്റെ ഓരോ ചലനവും അഞ്ജലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഇതിനു മുൻപായിരുന്നെങ്കിൽ അവൾ ചോദിച്ചേനെ.
"എന്താ പ്രശ്നം?"
"എന്താ ആലോചിക്കുന്നത്?"
"എന്തെങ്കിലും സംഭവിച്ചോ?"
പക്ഷേ ഇന്ന് അവൾ ഒന്നും ചോദിച്ചില്ല.
കാരണം ചോദിക്കാതെ തന്നെ അവൾക്ക് ഉത്തരം അറിയാമായിരുന്നു.
രാജേഷ് ആദ്യമായി തന്റെ ഉള്ളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.
ആ തിരിച്ചറിവ് അവളുടെ ഉള്ളിൽ ചെറിയൊരു സന്തോഷം നിറച്ചു.
അറിയാതെ അവൾ മനസ്സിൽ ചിരിച്ചു.
കുറച്ചുനേരം കഴിഞ്ഞ് ഇരുവരും കിടന്നു.
റൂമിലെ വെളിച്ചം അണഞ്ഞു.
അഞ്ജലി കണ്ണുകൾ അടച്ചു.
ഉറങ്ങിയതുപോലെ കിടന്നു.
അൽപസമയം കഴിഞ്ഞ് അവൾ പതുക്കെ കണ്ണുതുറന്നു.
രാജേഷ് ഇപ്പോഴും ഉണർന്നിരിക്കുകയായിരുന്നു.
കൈകൾ തലയുടെ പിന്നിൽ വെച്ച് മേൽക്കൂരയിലേക്ക് നോക്കി കിടക്കുന്നു.
അഞ്ജലി വീണ്ടും കണ്ണുകളടച്ചു.
💬 Comments
View all comments