0%

Chapter Title : ആൻ മുതൽ അഞ്ജലി വരെ [CLIMAX]

നിന്നു.

റൂമിൽ വീണ്ടും നിശബ്ദത നിറഞ്ഞു.

അഞ്ജലി വീണ്ടും message ലേക്ക് നോക്കി.

"I am on the rooftop."

അത്ര മാത്രം.വിളിയില്ല, നിർബന്ധമില്ല.

ചോദ്യങ്ങളില്ല. അവൾ ഫോൺ പതുക്കെ താഴെ വച്ചു. കിടക്കയുടെ ശൂന്യമായ ഭാഗത്തേക്ക് വീണ്ടും നോക്കി.

ഇന്നലെ രാത്രി ഇതേ കാഴ്ച കണ്ടപ്പോൾ അവളുടെ നെഞ്ച് പൊട്ടുന്ന പോലെ തോന്നിയിരുന്നു. പക്ഷേ ഇന്ന്...

"ഇല്ല..??"

ഇന്ന് അവൾ കരയുന്നില്ല.

കാത്തിരിക്കുന്നുമില്ല.കാരണം ഇന്ന് അവൾക്ക് ഒരു കാര്യം വ്യക്തമായിരുന്നു.

രാജേഷ് തന്റെ തീരുമാനം എടുത്തു കഴിഞ്ഞു. ഇപ്പോൾ തന്റെ ഊഴമാണ്.

അഞ്ജലി ഫോൺ വീണ്ടും കൈയിലെടുത്തു.

കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കി നിന്ന ശേഷം അവൾ ടൈപ്പ് ചെയ്തു.

"റൂഫ്റ്റോപ്പിൽ എന്താ പരിപാടി...?"

Reply വരാൻ അധിക സമയം എടുത്തില്ല.

"ചുമ്മാ.. ഇങ്ങനെ ഇരിക്കുന്നു....."

അഞ്ജലി അത് വായിച്ച് ചെറുതായി ചിരിച്ചു.

പിന്നെ വീണ്ടും ടൈപ്പ് ചെയ്തു.

"റൂമിലേക്ക് പോകുന്നില്ലേ...???"

Reply വരാൻ കുറച്ച് സെക്കൻഡുകൾ എടുത്തു.

"പോകണം..."

"ഇപ്പോൾ അല്ല."

"കുറച്ചു കഴിഞ്ഞ്."

അഞ്ജലി ആ മെസ്സേജിലേക്ക് കുറച്ചുനേരം നോക്കി നിന്നു.

അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവൾക്ക് കൃത്യമായി മനസ്സിലായി.

അതുകൊണ്ടാണ് അവൾ ആ ചോദ്യം ചോദിച്ചത്.

ജോൺ റൂഫ്റ്റോപ്പിൽ തന്നെയുണ്ട്.

കാരണം അവന്റെ റൂമിൽ പോകാൻ കഴിയില്ല.

അല്ലെങ്കിൽ...

പോകാൻ അവൻ ആഗ്രഹിക്കുന്നില്ല.

ഏതായാലും ഒരു കാര്യം വ്യക്തമായിരുന്നു.

രാജേഷ് അവിടെ ഉണ്ടായിരുന്നു.

അഞ്ജലിയുടെ ചുണ്ടുകളുടെ കോണിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

വിഷമം കൊണ്ടല്ല.

അത്ഭുതം കൊണ്ടുമല്ല.

ഒരുതരം ശാന്തത കൊണ്ടാണ്.

ഇനി ഒന്നും ഊഹിക്കേണ്ട ആവശ്യമില്ലായിരുന്നു.

ഉത്തരം അവൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു.

💬 Comments

View all comments