0%

Chapter Title : ആൻ മുതൽ അഞ്ജലി വരെ [CLIMAX]

"ഉറക്കം വരുന്നില്ലേ..?"

ജോൺ ചോദിച്ചു.

"ഇല്ല.."

അഞ്ജലി മറുപടി നൽകി.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം മറ്റൊരു മെസ്സേജ് വന്നു.

"റൂഫ്ടോപ്പിൽ നല്ല തണുത്ത കാറ്റുണ്ട്..."

"വരുന്നോ....?"

അഞ്ജലി കുറച്ചുനേരം ഫോണിലേക്ക് നോക്കി നിന്നു.

പിന്നെ മെല്ലെ ടൈപ്പ് ചെയ്തു.

"റൂഫ്ടോപ്പിൽ തണുപ്പാണെങ്കിൽ..."

അവൾ ഒരു നിമിഷം നിർത്തി.

ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

"എന്റെ റൂമിൽ ഒരു കപ്പ് ചൂട് കാപ്പിയുണ്ട്."

മെസ്സേജ് അയച്ച ശേഷം അവൾ ഫോൺ മേശപ്പുറത്ത് വെച്ചു.

ഈ തവണ അവൾ കാത്തിരുന്നില്ല.

അവൻ എന്ത് മറുപടി പറയും എന്ന് ചിന്തിച്ചില്ല.

കാരണം മെസ്സേജിന്റെ ഉദ്ദേശം ജോണിനെ വിളിക്കുക മാത്രമായിരുന്നില്ല.

ഇന്ന് മുഴുവൻ അവളുടെ ജീവിതം മറ്റുള്ളവർ തീരുമാനിച്ചിരുന്നില്ല.

ഇതും അവളുടെ തീരുമാനമായിരുന്നു.

അൽപനേരം കഴിഞ്ഞ് ഫോൺ തെളിഞ്ഞു.

"On my way."

ആ രണ്ട് വാക്കുകളിലേക്ക് അഞ്ജലി കുറച്ചുനേരം നോക്കി നിന്നു.

പിന്നെ ഫോൺ lock ചെയ്ത് മേശപ്പുറത്ത് വെച്ചു.

റൂമിൽ വീണ്ടും നിശബ്ദത നിറഞ്ഞു.

പുറത്ത് എവിടെയോ ലിഫ്റ്റിന്റെ ശബ്ദം കേട്ടു.

അഞ്ജലി ജനലിനരികിലേക്ക് നടന്നു.

പട്ടായയുടെ രാത്രിവെളിച്ചങ്ങൾ ദൂരെയായി തിളങ്ങിക്കിടക്കുകയായിരുന്നു.

അവളുടെ മനസ്സിൽ വിചിത്രമായ ഒരു ശാന്തതയായിരുന്നു.

ഇന്നലെ വരെ അവൾക്ക് ഉത്തരങ്ങൾ വേണമായിരുന്നു.

ഇന്ന് അവൾക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ.

താൻ എന്താണ് ആഗ്രഹിക്കുന്നത്.

അൽപനേരം കഴിഞ്ഞ് വാതിലിൽ ഒരു മൃദുവായ മുട്ടുകേട്ടു.

അഞ്ജലി തിരിഞ്ഞുനോക്കി.

ഒരു ദീർഘശ്വാസം വിട്ട ശേഷം അവൾ വാതിലിനരികിലേക്ക് നടന്നു.

വാതിലിന്റെ ലോക്ക് തിരിച്ച് അവൾ അത് പതുക്കെ തുറന്നു.

വാതിൽ തുറന്ന ആ ഒരൊറ്റ നിമിഷം കൊണ്ട്

💬 Comments

View all comments