0%

Chapter Title : ആൻ മുതൽ അഞ്ജലി വരെ [CLIMAX]

വീണ്ടും കുറച്ചുനേരം കഴിഞ്ഞ് നോക്കി.

ഇത്തവണയും അവൻ ഉണർന്നിരുന്നു.

റൂമിലെ ഡിജിറ്റൽ ക്ലോക്കിന്റെ വെളിച്ചം മാത്രം അവന്റെ മുഖത്ത് വീണുനിൽക്കുകയായിരുന്നു.

അഞ്ജലിയുടെ ചുണ്ടുകളിൽ വീണ്ടും ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

പിന്നെ അവൾ വീണ്ടും ഉറക്കം അഭിനയിച്ചു.

എത്ര പ്രാവശ്യം ഉണർന്ന് നോക്കിയെന്ന് അവൾക്കുതന്നെ അറിയില്ല.

ഓരോ തവണയും രാജേഷ് ഉണർന്നുതന്നെയായിരുന്നു.

അവസാനം...

പിന്നീട് എപ്പോഴോ...

അഞ്ജലി അറിയാതെ ഉറങ്ങിപ്പോയി.

പെട്ടെന്ന് ഒരിക്കൽ അവൾ കണ്ണുതുറന്നു.

റൂമിൽ ഇരുട്ടായിരുന്നു.

പുറത്ത് എവിടെയോ വാഹനങ്ങളുടെ ശബ്ദം മാത്രം.

അഞ്ജലി സ്വാഭാവികമായി തന്റെ അരികിലേക്ക് നോക്കി.

കിടക്കയുടെ മറുവശം ശൂന്യമായിരുന്നു.

ഒരു നിമിഷം അവൾക്ക് ഉറക്കം പൂർണ്ണമായി മാറിയില്ല.

പക്ഷേ അടുത്ത നിമിഷം തന്നെ അവൾ നേരെ എഴുന്നേറ്റിരുന്നു.

ഫോണെടുത്ത് സമയം നോക്കി.

1:45 AM.

അവളുടെ നോട്ടം വീണ്ടും കിടക്കയിലേക്ക് പോയി.

രാജേഷ് കിടന്ന ഭാഗത്തെ ബെഡ്ഷീറ്റ് തണുത്തുകിടക്കുകയായിരുന്നു.

അതായത് ഇപ്പോഴല്ല.

കുറച്ചുസമയം മുമ്പേ അവൻ എഴുന്നേറ്റ് പോയിരുന്നു.

അഞ്ജലി ഒന്നും മിണ്ടാതെ കിടക്കയിൽ ഇരുന്നു.

അവളുടെ നോട്ടം വാതിലിന്റെ ഭാഗത്തേക്ക് നീങ്ങി.

പിന്നെ നിലത്തേക്ക്.

രാജേഷിന്റെ ചെരുപ്പുകളും അവിടെയില്ലായിരുന്നു.

"പോയല്ലോ..."

അവൾ മനസ്സിൽ പറഞ്ഞു.

അത്ഭുതമൊന്നും തോന്നിയില്ല.

നിരാശയും ഇല്ല.

എന്തുകൊണ്ടോ...

അത് മുൻകൂട്ടി പ്രതീക്ഷിച്ച കാര്യം പോലെ തോന്നി.

അപ്പോഴാണ് അവളുടെ ഫോണിൽ WhatsApp notification കണ്ടത്.

25 മിനിറ്റ് മുൻപ് വന്ന ഒരു message.

John.

അഞ്ജലി ഒരു നിമിഷം സ്ക്രീനിലേക്ക് നോക്കി.

പിന്നെ message തുറന്നു.

"I am on the rooftop."

അത്ര മാത്രം.

അഞ്ജലി കുറച്ചുനേരം ആ സന്ദേശത്തിലേക്ക് നോക്കി

💬 Comments

View all comments