Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
അടുത്ത നിമിഷം engineന്റെ ശബ്ദം ഉയർന്നു.
Jet ski പതുക്കെ മുന്നോട്ട് നീങ്ങി.
ആദ്യം വേഗം കുറവായിരുന്നു.
പക്ഷേ കരയിൽ നിന്ന് അകന്നതോടെ ജോൺ വേഗം കൂട്ടി.
"ജോൺ...!"
അഞ്ജലി ഞെട്ടി വിളിച്ചു.
അവളുടെ ശബ്ദത്തിൽ ഭയവും ആവേശവും ഒരുമിച്ച് ഉണ്ടായിരുന്നു.
Jet ski തിരമാലകളെ മുറിച്ചുകടന്ന് മുന്നോട്ട് പാഞ്ഞു.
കടലിൽ നിന്നുള്ള കാറ്റ് അവളുടെ മുഖത്തടിച്ചു.
മുടിയിഴകൾ പിന്നിലേക്ക് പറന്നു.
ആദ്യത്തെ ഭയം പതുക്കെ മറ്റൊന്നായി മാറുന്നത് അവൾ അറിഞ്ഞു.
ആവേശമായി.
സ്വാതന്ത്ര്യമായി.
ഒരു വലിയ ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു.
"ഓ മൈ ഗോഡ്...!"
അവൾ അറിയാതെ വിളിച്ചു.
ജോൺ പിന്നിലേക്ക് ഒന്ന് നോക്കി.
"Still scared?"
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"കുറച്ച്..."
അഞ്ജലി ചിരിച്ചു.
"പക്ഷേ നിർത്തരുത്!"
അതുകേട്ടതും ജോൺ പൊട്ടിച്ചിരിച്ചു.
Jet ski വീണ്ടും മുന്നോട്ട് കുതിച്ചു.
അഞ്ജലിക്ക് ശരിക്കും കടലിന് മുകളിൽ പറക്കുന്നതുപോലെ തോന്നി.
കര വളരെ ദൂരെയായി.
അവിടെ നിന്നിരുന്ന ആളുകളെ പോലും വ്യക്തമായി കാണാൻ പറ്റുന്നില്ല.
അവളുടെ മനസ്സിൽ കഴിഞ്ഞ ദിവസങ്ങളിലെ വേദനകളും ആശയക്കുഴപ്പങ്ങളും ഒരു നിമിഷത്തേക്ക് അകന്നുപോയതുപോലെ തോന്നി.
ആ നിമിഷം അവൾ ചിന്തിച്ചിരുന്നത് ഒന്നുമാത്രമായിരുന്നു.
ഈ അനുഭവം.
ഈ കാറ്റ്.
ഈ കടൽ.
വളരെ നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞ് ചിരിക്കുന്ന സ്വന്തം ശബ്ദം.
ദൂരെയായി മറ്റൊരു jet ski വെള്ളം ചിതറിച്ചുകൊണ്ട് പോകുന്നത് കണ്ടപ്പോൾ അവൾ അറിയാതെ ചിരിച്ചു.
ഇന്ന് രാവിലെ changing roomന്റെ മുന്നിൽ നിന്നുകൊണ്ട് ഇതെല്ലാം താൻ ചെയ്യുമെന്ന് പോലും വിശ്വസിക്കാനാകുമായിരുന്നില്ല.
പക്ഷേ ഇപ്പോൾ...
അവൾ അത് ചെയ്യുകയായിരുന്നു. സ്വന്തം

💬 Comments
View all comments