0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

തീരുമാനപ്രകാരം. സ്വന്തം ഇഷ്ടപ്രകാരം.

അഞ്ജലിയുടെ ചിരി കേട്ടപ്പോൾ ജോൺ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.

"Enjoy ചെയ്യുന്നുണ്ടല്ലേ...?"

അഞ്ജലി ആവേശത്തോടെ തലയാട്ടി.

"ഒരുപാട്..!"

അവളുടെ കണ്ണുകൾ കുട്ടികളെപ്പോലെ തിളങ്ങുകയായിരുന്നു.

ജോൺ ചിരിച്ചു.

"Good..."

കുറച്ചുനേരം കൂടി jet ski മുന്നോട്ട് പോയി.

പിന്നെ അവൻ പതുക്കെ വേഗം കുറച്ചു.

അഞ്ജലി അത്ഭുതത്തോടെ അവനെ നോക്കി.

"എന്താ...?"

ജോൺ കടലിലേക്ക് കൈ നീട്ടി കാണിച്ചു.

ചുറ്റും വെള്ളം മാത്രം.

കര വളരെ ദൂരെയായിരുന്നു.

"കുറച്ചുകൂടി bold ആകണോ...?"

അഞ്ജലി കണ്ണുകൾ ചുരുക്കി.

"എന്താ ഉദ്ദേശിക്കുന്നത്...?"

ജോൺ ചിരിച്ചു.

"നീ ഓടിക്കുന്നോ...?"

അഞ്ജലിയുടെ വായ അറിയാതെ തുറന്നുപോയി.

"ഞാനോ...?"

"അതെ."

"ജോൺ... എനിക്ക് പേടിയാണ്."

"ഡ്രൈവ് ചെയ്യാറില്ലേ....?"

"കാർ ഓടിക്കും..."

"അത് മതിയല്ലോ."

അഞ്ജലി ഉടനെ തലകുലുക്കി.

"അത് റോഡാണ്."

"ഇത് കടലാണ്."

"അതുകൊണ്ടാണ് safe."

ജോൺ ചിരിച്ചു.

"ഇവിടെ മതിലിൽ കൊണ്ടുപോയി ഇടിക്കാനും പറ്റില്ല."

അഞ്ജലി അറിയാതെ ചിരിച്ചു.

പക്ഷേ അടുത്ത നിമിഷം തന്നെ വീണ്ടും മടി വന്നു.

"വേണ്ട ജോൺ..."

"ഞാൻ വീഴും."

"ഞാൻ പിടിച്ചോളാം. ഇനി അറിയാതെ വീണാലും വെള്ളത്തിൽ പൊങ്ങി കിടക്കും... "

അവൻ വളരെ സാധാരണ മട്ടിൽ പറഞ്ഞു.

അഞ്ജലി അവന്റെ മുഖത്തേക്ക് നോക്കി.

അവൻ കളിയാക്കുകയോ impress ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല.

തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാളുടെ മുഖമായിരുന്നു അത്.

അഞ്ജലിയുടെ നെഞ്ചിനുള്ളിൽ വീണ്ടും ആ വിചിത്രമായ ധൈര്യം തലപൊക്കി.

ഇന്ന് രാവിലെ bikini വാങ്ങിയപ്പോഴും ഇതേ തോന്നലായിരുന്നു.

അവൾ ഒരു ദീർഘശ്വാസം വിട്ടു.

"അഞ്ച് മിനിറ്റ് മാത്രം..."

ജോൺ പൊട്ടിച്ചിരിച്ചു.

💬 Comments

View all comments