Chapter Title : ആന വേട്ട 2 [Ithutti]
ചൊല്പടിക്കെ നടക്കു.' അയാൾ പറഞ്ഞു.
'എങ്ങനെ?' ഞാൻ ഒരു വ്യക്തതക്കായി ചോദിച്ചു. 'അതിൽ കൂടുതൽ പറഞ്ഞു തരാൻ എനിക്ക് ഈ വിവരോം ബോധോം പോരാ ' എന്ന് പറഞ്ഞു അയാൾ നടന്നു. 'നടേശാ ' 'ഓ' 'ഇന്നത്തെ ഈ പോക്ക് എൻ്റെ കൂട്ടുകാർ അറിയണ്ട' 'അതെന്താ കൊച്ചബ്രാ ?'
'രണ്ടാംപാപ്പാനെകൊണ്ട് നടേശനും വേട്ടക്ക് ഇറങ്ങാറില്ലലോ' 'അപ്പൊ തംബ്രാന്ന് കളിയുടെ രസം മനസിലായി ലെ? ' അയാൾ ഒരു ചിരിയോടെ എന്നോട് ചോദിച്ചു. 'ഹാ ഞാനൊന്നു കാടു കേറി നോക്കട്ടെ. ' ഞാൻ ഒരു ചെറു കുസൃതിയോടെ പറഞ്ഞു.
നേരം പുലർക്കുന്നതിനു മുന്നേ ഞങ്ങൾ തറവാട്ടിലേക്ക് എത്തി. പാപ്പാനെ കളപ്പുരയുടെ വാതിൽക്കൽ പ്രതിഷ്ഠിച്ചു ഞാൻ തറവാടിൻ്റെ വാതിൽ തുറന്നു അകത്തു കയറി. അടുക്കളയിൽ നിന്നും കൊറച്ചു വെള്ളം കുടിച്ചിട്ട് കിടക്കാം എന്ന് ഞാൻ തീരുമാനിച്ചു.
അടുക്കളയിലേക്കു ലക്‌ഷ്യം വച്ചു നടക്കുന്നതിനിടെ ഞാൻ ഓരത്തെ പടിക്കെട്ടിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. ചന്ദ്രിക രാവിലെ എഴുനേറ്റതായിരുന്നു അത് . അവൾ അടുക്കളയിലേക്കു കയറി. രണ്ടാം പാപ്പൻ്റെ ചാരായതിൻ്റെ നാറ്റം അവളിൽ നിന്നും എന്നില്ലേക്ക് വന്നു.
ഒരു ചെറിയ പാത്രത്തിൽ കാപ്പിക്ക് വെള്ളം ചൂടാക്കി അവൾ തീയിലേക്ക് നോക്കി നിന്നു. 'കുഴിയിൽ നിന്നും പൊക്കി ആരും തൊടാത്ത ഒപ്പിലെ തൊട്ടാൽ അന പാപ്പാനെ മാത്രമേ വഴങ്ങു.. മരണം വരെ..
' ഞാൻ എന്നോട് തന്നെ ഉരുവിട്ടു. എന്നാൽ ഒന്ന് പരീക്ഷിച്ചു കളയാം എന്നായി ഞാനും. ഞാൻ നടന്നു അടുക്കളയിലേക്കു കയറി. 'ഉണർന്നോ' ഞാൻ ചോദിച്ചു. ആ സമയത്തെ ആ ചോദ്യം കേട്ടു ചന്ദ്രിക
💬 Comments
View all comments