0%

Chapter Title : ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ]

അവൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

“അതേടീ കഴുതേ, നിനക്കെന്നെ ഇഷ്ടാണെന്ന് എനിക്കറിഞ്ഞൂടാരുന്നോ!”

“അതെങ്ങനെ മനസ്സിലായി?” അദ്ഭുതത്തിൽനിന്ന് അപ്പോഴും മുക്തയാവാത്ത ദീപ്തി തെല്ല് സങ്കോചത്തോടെ ചോദിച്ചു.

“ഓഹോ, ഇപ്പം എങ്ങനെ മനസ്സിലായെന്നോ! ആ ട്രിപ്പിൻ്റെ സമയത്തെ നിൻ്റെ പെരുമാറ്റം കൊണ്ട് ആർക്കാടീ പെണ്ണേ മനസ്സിലാകാത്തെ?”

ലജ്ജകൊണ്ട് ദീപ്തിയുടെ മുഖം തുടുത്തു. ശിരസ്സ് താഴ്ന്നു. “ഞാൻ ഒരു പൊടിക്ക് ഓവറാരുന്നല്ലേ?” ചമ്മിയ സ്വരത്തിൽ അവൾ ചോദിച്ചു.

ധന്യ അവളുടെ താടിയ്ക്കു പിടിച്ച് ഉയർത്തി. “മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും.” അവൾ പറഞ്ഞു.

പ്രഭാ വർമ്മയുടെ അതേ പേരിൽ ഉള്ള കവിതയുടെ ഒടുവിൽ, പറയാതെ പോയ തൻ്റെ പ്രണയം എങ്ങനെ അറിഞ്ഞു എന്ന് കാമുകൻ ചോദിക്കുമ്പോൾ, കാമുകി നൽകുന്ന മറുപടി! അതു കേട്ട ദീപ്തി ആകെ കുളിരണിഞ്ഞ് മനസ്സു തുറന്ന് ചിരിച്ചു പോയി. അവൾ ധന്യയെ കെട്ടിപ്പിടിച്ചു.

“എൻ്റെ ദീപക് മോനൂ നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാടാ.” ധന്യ അവൻ്റെ ചെവിയിൽ മന്ത്രിച്ചു.

കാതോരത്തെ മർമരസ്പർശവും സ്പർശവും ഒപ്പം അവളുടെ ദീപക് എന്ന വിളിയും പുല്ലിംഗത്തിലുള്ള സംബോധനയും എല്ലാം ചേർന്ന് അവനെ ആകെ പുളകമണിയിച്ചു.

“ഐ ലവ് യൂ റ്റൂ ധന്യക്കുട്ടീ … .” അത് പറഞ്ഞുകൊണ്ട് അവൻ ധന്യയെ തന്നിലേക്ക് കൂടുതൽ ചേർത്ത് അമർത്തി.

“വാ, വേഗം കുളിച്ചു റെഡിയാക്, നമുക്ക് കോളജിൽ പോകാം.” ആലിംഗനത്തിൽനിന്ന് സ്വതന്ത്രയായപ്പോൾ ധന്യ പറഞ്ഞു.

ദീപക്കിന് നൂറു വട്ടം സമ്മതം. അവൻ ഒരു ജീൻസും ഫ്ലാനൽ ഷർട്ടും ധരിച്ച് ഒരുങ്ങി വന്നു. ധന്യയുടെ സ്കൂട്ടറിൽ അവർ കോളജിലേക്ക് പോയി. ദീപക്കും ധന്യയും ഒന്നിച്ച് വരുന്നതു

💬 Comments

View all comments