Chapter Title : ആനചൂര് [Akrooz]
"ഓഹോ അത്രക്ക് കൊഴപ്പ കാരനാണോ... മറ്റേതോ..."
"അഹ് അത് അജിത അത് ഒരു പാവ ഭർത്താവ് മരിച്ചതാ.. അവളും പിന്നെ അവളുടെ അമ്മയും പിന്നെ ഒരു കുഞ്ഞും മാത്രെ ഉള്ളൂ വീട്ടിൽ. "
അവർ സംസാരിച്ച് വീടിന്റെ മുന്നിലേക്ക് എത്തി.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ജോളിചേട്ടത്തി രണ്ട് പാത്രത്തിൽ സംഭാരവുമായി അജിതയുടെയും ഷീലയുടെയും അടുത്തേക്ക് വന്നു.
"മക്കളെ നിങ്ങള് കഴിക്കുന്നില്ലേ... "
"ഇല്ല ചേട്ടത്തി ഒരു പത്ത് അടി കാല് വെക്കാൻ അല്ലെ ഉള്ളൂ വീട്ടിൽ പോയി കഴിച്ചു വരാം.."
തോർത്ത് കൊണ്ട് മുഖം ഒന്ന് തുടച്ച് അജിത പറഞ്ഞ് രണ്ടാളും വീട്ടിലേക്ക് നടന്നു.
"എന്നാ ഊണ് കഴിച് ഇറങ്ങു ഷീലേ."
അതും പറഞ്ഞ് അജിത നേരെ വീട്ടിലേക്ക് നടന്നു.
ഷീല വഴിയിൽ നിന്ന് മുറ്റത്തേക്ക് നടന്ന് അകത്തേക്ക് കയറി.
അകത്തേക്ക് കയറിയതും കണ്ട കാഴ്ച പുൽപായയിൽ കള്ള് കുടിച്ച് മത്ത് ആയി കിടക്കുന്ന മണിയെ ആണ്.
"ഇതാപ്പോ ഉണ്ടായേ... രാവിലെ പോയത് കള്ള് കുടിക്കാൻ ആയിരുന്നോ.ടാ വിവേകേ... "
ഷീല ചോറ് എടുത്ത് കഴിച്ച് കഴിഞ്ഞ് പായയിൽ ഒന്ന് കിടന്നു.
കുറച്ചു കഴിഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി മുടി ഒന്ന് കെട്ടുംമ്പോഴേക്കും അജിത വഴിയിലേക്ക് നടന്നു വന്നു.
അജിതയെ കണ്ടതും വഴിയിലേക്ക് ഇറങ്ങി രണ്ടാളും പണിക്ക് പോയി.
ഉച്ചതിരിഞ്ഞ് വെയിൽ മങ്ങിയ നേരത്ത് വിവേക് അജിതയുടെ വീട്ടിൽ നിന്ന് പാൽ എടുത്ത് വീട്ടിലേക്ക് കയറി.
ഉമ്മറത്ത് തിണയിൽ ഇരുന്ന് ബീഡി വലിക്കുവായിരുന്നു മണി.
ഉമ്മറത്ത് നിന്ന് എഴുന്നേറ്റ് അടുക്കളയിൽ പോയി മകൻ കൊണ്ട് വന്ന പാൽ എടുത്ത് കുട്ടികലത്തിൽ
💬 Comments
View all comments