Chapter Title : ആനന്ദ് ശ്രീബാല പാർട്ട് 1 [Kingkong]
സൂസൻ ശ്രീബാലയുടെ കൈകളിൽ പിടിച്ച് അടുപ്പത്തോടെ ചേർത്തുനിർത്തി. "എന്താ ഉദ്ദേശം? ശരീരമൊക്കെ ഒന്ന് ഫിറ്റ് ആക്കണമെന്നുണ്ടോ?"
"അത് പിന്നെ... സൂസൻ മാഡം," ശ്രീബാല പതുക്കെ പറഞ്ഞു, "രണ്ടാമത്തെ കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോൾ നന്നായി തടിച്ചു. വയറൊക്കെ വന്നു. പണ്ടത്തെപ്പോലെ ഒന്നുമല്ല.
എനിക്ക് ഒത്തിരി തടിയുണ്ടല്ലേ? ഈ തടിയൊക്കെ കുറച്ച് പഴയപോലെ ആകാൻ ഒത്തിരി പാടാണോ?"
ശ്രീബാലയുടെ ചോദ്യം കേട്ട് സൂസൻ പൊട്ടിച്ചിരിച്ചു.
"അയ്യോ ബാലേ, താൻ എന്താ ഈ പറയുന്നത്? ഇതൊരു വലിയ തടിയാണോ! രണ്ടു കുട്ടികളുടെ അമ്മയല്ലേ താൻ, ഈ ഒരു ചേഞ്ച് വളരെ നാച്ചുറലാണ്.
ഇവിടെ വരുന്ന ഭൂരിഭാഗം സ്ത്രീകളുടെയും പ്രശ്നം ഇതാണ്. തടിയൊക്കെ പെട്ടെന്ന് കുറക്കാൻ നമ്മൾ ഒന്നു മനസ്സുവെച്ചാൽ മാത്രം മതി," സൂസൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
തുടർന്ന് സൂസൻ ആനന്ദിന് നേരെ തിരിഞ്ഞു. "ആനന്ദ്, താൻ തീരെ പേടിക്കണ്ട. ശ്രീബാലയെ എന്റെ കയ്യിൽ ധൈര്യമായി ഏല്പിച്ചോ. ഇവിടെ സ്പെഷ്യൽ ലേഡീസ് ടൈമിംഗും, പേഴ്സണൽ ഡയറ്റ് പ്ലാനും ഒക്കെയുണ്ട്.
മൂന്ന് മാസം... കൃത്യമായി പറഞ്ഞാൽ മൂന്ന് മാസം കൊണ്ട് ശ്രീബാലയെ പഴയ സൗന്ദര്യത്തിലേക്കും ഫിറ്റ്നസിലേക്കും ഞാൻ തിരികെ കൊണ്ടുവരും. ഇത് എന്റെ ഗ്യാരണ്ടിയാണ്!"
സൂസന്റെ ആ വാക്കുകൾ ആനന്ദിനും ശ്രീബാലയ്ക്കും വലിയ ആശ്വാസമാണ് നൽകിയത്.
"കേട്ടല്ലോ ബാലേ, സൂസൻ മാഡം ഗ്യാരണ്ടി തന്നിട്ടുണ്ട്. ഇനി നിന്റെ മടിയൊക്കെ മാറ്റി നാളെ മുതൽ ഡ്രസ്സൊക്കെ മാറി ഇങ്ങോട്ട് പോന്നോളൂ," ആനന്ദ് ശ്രീബാലയെ നോക്കി പുഞ്ചിരിച്ചു.
"മാഡം എന്ന് വിളിക്കണ്ടട്ടോ, സൂസൻ ചേച്ചി എന്ന് വിളിച്ചാൽ മതി. നമ്മൾ ഇവിടുത്തെ ടീച്ചറും സ്റ്റുഡന്റും മാത്രമല്ല, നല്ല കൂട്ടുകാരായിരിക്കും,"
💬 Comments
View all comments