0%

Chapter Title : ആനന്ദം 1 [ആയിഷ]

Author : kkstories Read All Parts 617

വെള്ളവുമായി ബീഡിയും വലിച്ച് കുത്തിയിരിക്കുന്നത് കണ്ടപ്പോൾ അവൻ ചുറ്റു പാടും ഒന്ന് ശ്രദ്ധിച്ചു ദൂരേക്ക് മാറിയും ചില ആളുകൾ രണ്ട് ട്രാക്കുക ളുടെ നടുഭാഗത്തും ട്രാക്കിനുള്ളിലുമൊക്കെയായി കാര്യം സാധിക്കുവാൻ വേണ്ടി കുത്തിയിരിപ്പുണ്ട്. സമീപത്തുള്ള പബ്ലിക് നോക്കി. അത് താഴിട്ട് പൂട്ടിയിട്ടിരിക്കുന്നു. ടോയ്‌ലറ്റിലേക് നോക്കി. അത് താഴിട്ടു പൂട്ടിയിരിക്കുന്നു.

എന്തായാലും തമിഴ്‌നാട്ടിലെ ആദ്യത്തെ കണി കൊള്ളാം. ശ്രീറം സ്വയം പിറുപിറുത്തു

ഫോണെടുത്തു അതിൽ ഒരുമണിക്കൂർ മുൻപേ വിളിച്ച ബിനീഷേട്ടന്റെ നമ്പർ ഒരിക്കൽക്കൂടി ഡയൽ ചെയ്തു.

'റാമേ നീ എത്തിയോടാ'

'പിന്നില്ലേ നിങ്ങളിതെവിടാണ് മനുഷ്യാ. ഞാനിവിടെ കുറേ അപ്പി ടീമ്സിന്റെ നടുവിലാണ് '

'ഹ ഹ ഹ ഇതൊക്കെ ഇവിടെ സർവ്വസാധാരണമല്ലേ. നീ ഒരു കാര്യം ചെയ്ഇപ്പോൾ നിൽക്കുന്ന പ്ലാറ്റ്ഫോമിന്റെ ഓപ്പോസിറ്റ് കാണുന്ന റോഡിലേക്ക് വന്നുനിൽക്ക്.'

' ഏത് ആ എസ്.ബി.ഐയുടെ എ.ടി.എം. കാണുന്ന ഭാഗത്തെ റോഡാണോ.'

"ഓ അതുതന്നെ, അങ്ങോട്ടേക്ക് പോര്. ഞാൻ ദേ ഇപ്പോ എത്തും' അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു. കോൾ കട്ടായതും ചുറ്റുപാടും ഒരിക്കൽക്കൂടി നിരീക്ഷിച്ചിട്ട് ബാഗുകളുമെടുത്ത് ശ്രീറാം എതിർവശത്തുള്ള റോഡ് ലക്ഷ്യമാക്കി നടന്നു.

ഒൻപത് വർഷത്തോളമായി ചെന്നൈയിലെ ഡി.എച്ച്.എൽ. ഐ.ടി. പാർക്കിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് ബിനീഷേട്ടൻ. ഏറ്റവുമടുത്ത സുഹൃത്തായ മനീഷിൻ്റെ ചേട്ടനായ തിനാൽ ശ്രീറാമിനും സഹോദരസ്നേഹം അയാളോടുണ്ടായിരുന്നു. മുപ്പത് വയസ്സായെങ്കിലും വീട്ടുകാരുടെ കല്യാണക്കെണിയിലൊന്നും വീഴാതെ ബാച്ചിലർ ലൈഫ് ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരുവനായിരുന്നു ബിനീഷേട്ടൻ.

പഴനിയിലും രാമേശ്വരത്തും ക്ഷേത്രസന്ദർശനത്തിന് കുടുംബസ മേതം പലപ്പോഴായി പോയിട്ടുണ്ടെങ്കിലും സിനിമാപഠനത്തിന് തമിഴ് നാട് തിരഞ്ഞെടുക്കുമ്പോൾ ഏക ധൈര്യം ബിനീഷേട്ടൻ ചെന്നൈയി ലുള്ളതായിരുന്നു.

എതിർവശത്തുള്ള

💬 Comments

View all comments