0%

Chapter Title : ആനന്ദം 1 [ആയിഷ]

Author : kkstories Read All Parts 617

റോഡിലേക്ക് അവൻ നടന്നെത്തിയതും റോഡി ന്റെ ആരംഭത്തിൽ കാണുന്ന എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ട റിൻ്റെ മുന്നിൽ ഒരു കറുത്ത ക്ലാസ്സിക് ബുള്ളറ്റിൽ ചാരിനിൽക്കുന്ന ബിനീഷേട്ടനെ കണ്ടു.

'ഓയ് ബിനീഷേട്ടാ... അവൻ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.

'എന്തുവാടാ ഇത്. നാട്ടിലെ നിൻ്റെ സാധനങ്ങൾ മൊത്തം ഇങ്ങ് കൊണ്ടുപോന്നോ. ഇതിപ്പോ ഒരുപാട് ബാഗുകളുണ്ടല്ലോ?'

അവൻ്റെ വലിയ മൂന്ന് ബാഗുകൾ കണ്ടു അയാൾ അമ്പരന്നു.

ഒരു വഴിക്ക് പോകുവല്ലേ. എൻ്റെ ലാക്കി .' സാധനസാമഗ്രികളെല്ലാം ബാഗിലാക്കി ഇങ്ങെടുത്തേച്ചു'

'ശരി ശരി സമയം കളയണ്ട. നമുക്ക് ഫ്ലാറ്റിലേക്ക് പോകാം. കുറച്ചു കഴിഞ്ഞാൽ റോഡിലൊക്കെ നല്ല തിരക്കാവും.'

ശ്രീറാം നിലത്തേക്കു വച്ച ബാഗുകളിൽ ഒന്നെടുത്ത് തന്റെ തോളി ലേക്ക് ക്രോസാക്കി ഇട്ടുകൊണ്ട് ബിനീഷേട്ടൻ പറഞ്ഞു. ഒരു പൊട്ട ലോടെ എൻഫീൽഡ് ക്ലാസിക് 350 ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യപ്പെട്ടു. ബാഗു കൾ താങ്ങിക്കൊണ്ട് റാം ബൈക്കിൻ്റെ പിന്നിലേക്ക് കയറിയിരുന്നു. ആക്‌സിലേറ്റർ കൂട്ടി ഒന്ന് ശബ്ദമുണ്ടാക്കിയശേഷം ഫസ്റ്റ് ഗിയറിൽ ബിനീഷേട്ടൻ ബൈക്ക് മുന്നോട്ടെടുത്തു. ബുള്ളറ്റിൻ്റെ പിൻസീറ്റിലി രുന്ന് അവൻ ചെന്നൈ നഗരത്തെയാകെ നോക്കിക്കണ്ടു.

വണ്ടികൾ തലങ്ങും വിലങ്ങും ഓടിയോടി പൊടിമയമായ അന്ത രീക്ഷം. ലൂണപോലുള്ള വണ്ടികളാണ് ആളുകൾ അധികമായി ഉപ യോഗിക്കുന്നത്. റോഡിൻ്റെ ഇരുവശത്തും ചായക്കടകൾക്കു മുന്നിലി രുന്ന് സ്ത്രീകൾ ഉൾപ്പെടെ പ്രായം ചെന്നവർ ചായ കുടിച്ച് കുശലം പറയുന്നു. മിക്കവരുടെയും കൈയിൽ നാലുമണിപ്പലഹാരംപോലുള്ള സമൂസയോ ചെറിയ വെട്ടുകേക്കോ ഉണ്ട്.

പലരുടെയും അരികിൽ പൂക്കൂടയും ചീരക്കൂടയും കെട്ടിടംപ ണിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുമൊക്കെയിരിപ്പുണ്ട്.

'അതാണവരുടെയൊക്കെ ബ്രേക്‌ഫാസ്റ്റ്' റാം അവരെ സൂക്ഷ്‌മ

മായി നിരീക്ഷിക്കുന്നത് മിററിൽക്കൂടി കണ്ട ബിനീഷേട്ടൻ പിന്നിലേക്ക്

💬 Comments

View all comments