0%

Chapter Title : ആനന്ദം 1 [ആയിഷ]

Author : kkstories Read All Parts 622

പറ്റിയ ബെസ്റ്റ് സ്ഥലമാ ചെന്നൈ, മര്യാദയ്ക്ക് നിന്നാ ഞാനും മര്യാദയ്ക്കാ. അനിയൻ്റെ കൂട്ടുകാരനാണെന്നോ കഥയെഴു ത്തുകാരനാണെന്നോ ഒന്നും നോക്കൂല്ല. അടുക്കളേൽ ചപ്പാത്തിപ്പ ലക ഇരിപ്പുണ്ട്. എന്തേലും അലമ്പിന് പോയാ തലമണ്ട അടിച്ചു ഞാൻ പൊട്ടിക്കും. കേട്ടല്ലോ. എന്തായാലും നീ പോയി ഫ്രഷായിട്ട് വാ. താഴത്തെ കടേൽ പോയി വല്ലതും കഴിക്കാം.' ബിനീഷേട്ടൻ സ്വന്തം മുറിയിലേക്ക് നടന്നുപോയി.

റാം അയാൾ പറഞ്ഞ വാക്കുകൾ ഒരിക്കൽക്കൂടി ചിന്തിച്ചുനോക്കി.

'ഏയ് തലയൊന്നും അടിച്ചു പൊട്ടിക്കില്ലായിരിക്കും. ഇനി മനീ ഷിൻ്റെ പുരികത്തിലെ ആ മുറിപ്പാട് ഇയാളെങ്ങാനും തലയടിച്ച് പൊട്ടി ച്ചതിന്റെയാകുമോ.'

എന്തോ എടുക്കാനായി ഹാളിലേക്ക് തിരികെവന്ന ബിനീഷേട്ടൻ അന്തരീക്ഷത്തിലേക്കും നോക്കിക്കൊണ്ടുനിൽക്കുന്ന റാമിനെ നോക്കി ചോദിച്ചു: 'നീ ഫ്രഷാവാൻ പോയില്ലേ.'

'ദേ പോയി. പോയി.'

അവൻ വേഗത്തിൽ ബാത്റൂമിലേക്ക് കയറി.

അവരുടെ അപ്പാർട്ട്മെൻ്റിന് മുന്നിലുള്ള റോഡിൽനിന്നുമാണ് ഓയിൽ മിൽറോഡ് എന്ന് വിളിപ്പേരുള്ള ആ തെരുവിൻ്റെ ആരംഭം.

പച്ചക്കറിക്കടകൾ, ദോശമാവ് വിൽക്കുന്ന കടകൾ, ഇലട്രോണിക് കടകൾ, ചിക്കൻ സ്റ്റാൾ, കരിക്ക് വിൽക്കുന്ന കട, ചെറിയ ചെറിയ തട്ടു കടകൾ കൂട്ടത്തിൽ അല്പം പ്രൗഢിയോടെ നിൽക്കുന്ന നിൽഗ്രിസ് എന്ന മിനി സൂപ്പർമാർക്കറ്റ്. ഇതൊക്കെയാണ് പ്രധാനമായും ആ തെരുവി ലുള്ളത്. പിന്നെ റോഡ്സൈഡിലായി തട്ടുകളിൽ പൂക്കൾ വിൽക്കാൻ നിൽക്കുന്ന തമിഴ്‌നാടിൻ്റെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ വസ്ത്രധാരണം ചെയ്‌ത വലിയ മുക്കുത്തിയിട്ട ചില അമ്മച്ചിമാരും.

റാമും ബിനീഷേട്ടനും തട്ടുകടപോലെ തോന്നിച്ച ഒരു ചെറിയ ഹോട്ട ലിൽ കയറി ദോശ ഓർഡർ ചെയ്‌തു. വെളുത്ത തേങ്ങ ചട്‌നിയും പുതിനയില ചട്‌നിയും സാമ്പാറും കൂട്ടി അല്പം പുളിയുള്ള ചൂട് ദോശ കഴിച്ചപ്പോൾ റാമിന്

💬 Comments

View all comments