Chapter Title : ആനന്ദം 1 [ആയിഷ]
വീട്ടിലേക്ക് എന്നും അനവധി ആളുകൾ വന്നെത്തിക്കൊണ്ടിരുന്നു. ചെറുപ്പത്തിൽ റാമിന് അച്ഛനോട് ഭയങ്കര മായ വെറുപ്പായിരുന്നു. പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അച്ഛന്റെ ചെയ്തതികളും പറയുന്ന കാര്യങ്ങളും അവനെ കൂടുതൽ ഇരുത്തി ചിന്തിപ്പിച്ചു. താനും കുടുംബവും അനുഭവിക്കുന്ന മനശ്ശാ ന്തിയും കലർപ്പില്ലാത്ത അന്നവും സമൂഹത്തിൽ ജീവിക്കുന്ന ഭൂരിഭാഗം ആളുകളുടെയും സ്വപ്‌നമാണെന്ന് തിരിച്ചറിഞ്ഞ നാൾമുതൽ അച്ഛൻ അവന്റെ റോൾമോഡലായി മാറി. ആ അച്ഛനെ കണ്ട് വളർന്നതിനാൽ അവനിലും ചില പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടായി. അങ്ങനെയൊരു ലക്ഷ്യമായിരുന്നു സിനിമാപഠനവും പുസ്‌തകമെഴുത്തും പുസ്‌തകമെ ഴുത്തിനെ അച്ഛൻ പൂർണ്ണമായും പിന്തുണച്ചു പക്ഷേ, സിനിമാപഠനം അയാൾക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. അച്ഛനെ പറഞ്ഞ് സമ്മതിപ്പി ക്കാനായി അമ്മയും അനുജത്തിയും അവൻ്റെയൊപ്പം കൂടി. ഒടുവിൽ ഒരുവർഷത്തെ ഫിലിം ഡിപ്ലോമ കോഴ്‌സ് ചെയ്യുവാൻ അവനെ അച്ഛൻ അനുവദിച്ചു.
തമിഴ്‌നാടും അവിടത്തെ ആളുകളുടെ ജീവിതശൈലിയും റാമിന് എന്നും ഒരു കൗതുകമായിരുന്നു താൻ ആദ്യമായി എഴുതുന്ന പുസ്‌ത കത്തെ തമിഴ്‌നാടുമായി ബന്ധപ്പെടുത്തുവാൻ അവൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർ ശിക്കാൻ പോയിട്ടുള്ള അനുഭവങ്ങൾകൊണ്ട് ഒരു കഥ മുഴുമിപ്പി ക്കാൻ സാധിക്കില്ല. അങ്ങനെയാണ് തമിഴ്‌നാട്ടിലെ സിനിമാപഠനത്തെ പ്പറ്റി അവൻ ഗൗരവമായി ചിന്തിച്ചത്. ഒടുവിൽ മനീഷിൻ്റെ ചേട്ടനെ വിളിച്ച് ചെന്നൈയിലെ മികച്ച ഫിലിം സ്‌കൂളുകളെപ്പറ്റി അന്വേഷിക്കു വാനും ചട്ടംകെട്ടി ബാക്കിയുള്ള കാര്യങ്ങളൊക്കെ എടിപിടീന്നായി രുന്നു. ഫിലിം കോഴ്‌സ് ചെയ്യാൻ സമ്മതിക്കുമ്പോൾ റാം അതിന വേണ്ടി തമിഴ്‌നാട് തിരഞ്ഞെടുക്കുമെന്ന് അച്ഛനും കരുതിയിരുന്നില്ല എങ്കിലും അവന് കൊടുത്ത വാക്കിൻമേൽ അയാളും ഒടുക്കം സമ്മ തിച്ചു. തന്റെ ഇരട്ട ലക്ഷ്യങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചപ്പോൾ ജീവ തത്തിൽ ആദ്യമായി വീട്ടുകാരെ പിരിയാൻപോകുന്നതിലുള്ള ദുഃഖ മാത്രമായിരുന്നു അവന്, പ്രത്യേകിച്ചും തൻ്റെ അമ്മയെ.
തമിഴ്‌നാട് എന്ന തൻ്റെ ഫാൻ്റസിലോകത്തിലേക്ക് വന്നെത്തിയ അന്നത്തെ ദിവസം ഓരോന്നും ആലോചിച്ചും വീട്ടുകാരെ പിരിഞ്ഞ ദുഃഖം വരുമ്പോൾ ഇടയ്ക്കിടെ കരിങ്ങാലിവെള്ളം കുടിച്ചുതീർത്തും
അവൻ സമയം തള്ളിനീക്കി.
പിറ്റേന്ന് പുലർച്ചെ ഏകദേശം അഞ്ചുമണിയായപ്പോൾ ബാൽക്കണി യിൽനിന്നുമുള്ള കതക് സാവധാനത്തിൽ തുറക്കുന്ന ശബ്ദം കേട്ട് റാം ഞെട്ടിയുണർന്നു. ആ വാതിലിന് ലോക്കില്ലാത്തത് അവൻ തലേന്നേ ശ്രദ്ധിച്ചിരുന്നു.
കതക് തുറന്നതും വീണ സ്ട്രീറ്റ്‌ലൈറ്റിൻ്റെ
💬 Comments
View all comments