0%

Chapter Title : ആനന്ദം 1 [ആയിഷ]

Author : kkstories Read All Parts 255

വെളിച്ചത്തിൽ റാം ആ കാഴ്‌ച കണ്ടു. വാതിൽ തുറന്ന് ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീര മുള്ള ആരോ അകത്തേക്ക് കടക്കുന്നു. ആദ്യമൊന്ന് ഭയന്നെങ്കിലും അവൻ ബെഡ്ഷീറ്റ് തലവഴിയിട്ടുകൊണ്ട് കട്ടിലിൽനിന്നും സാവധാന ത്തിൽ നിലത്തേക്കിറങ്ങി. എന്നിട്ട് ശബ്ദമുണ്ടാക്കാതെ മുട്ടിൽ നിരങ്ങി വാതിലിനരികിലേക്ക് ചെന്നു. അപ്പോഴേക്കും അകത്ത് കടന്നയാൾ മുന്നിലേക്ക് നാലഞ്ച് ചുവടുകൾ വച്ചിരുന്നു. റാം പെട്ടെന്നുതന്നെ നിലത്തുനിന്നും ചാടിയെഴുന്നേറ്റിട്ട് കാലുകൊണ്ട് ചവിട്ടി വാതിലടച്ചു. ശേഷം ഒരു സെക്കൻ്റുപോലും പാഴാക്കാതെ അകത്തേക്ക് കടന്ന യാളുടെ മേൽ ചാടിവീണിട്ട് അയാളെ ബെഡ്ഷീറ്റിൽ മൊത്തമായി പൊതിഞ്ഞുപിടിച്ചുകൊണ്ട് ബലമായി നിലത്തേക്കിരുത്തി. അയാൾ രക്ഷപ്പെട്ട് പോകാതിരിക്കുവാനായി അയാളുടെ പുറത്തേക്ക് കയറി ഇരിക്കുകയും ചെയ്തു.

'കള്ളൻ. കള്ളൻ. ബിനീഷണ്ണാ ഓടിവായോ'

റാം ഉച്ചത്തിൽ അലറിവിളിക്കാൻ തുടങ്ങിയ കാര്യങ്ങൾ അതിനെ ക്കാൾ ഉയർന്ന ശബ്ദത്തിൽ ബെഡ്ഷീറ്റിനുള്ളിൽനിന്നും കേട്ടതും റാം ഒരുനിമിഷം കിടുങ്ങിപ്പോയി. താനിനി വേറെ വല്ലയിടത്തുമാണോ എന്നുപോലുമവൻ സംശയിച്ചു. എങ്കിലും അവനും ബിനീഷേട്ടന്റെ പേര് ഉച്ചത്തിൽ വിളിച്ച് കൂവി.

ഒച്ചയും ബഹളവും കേട്ട് ബിനീഷേട്ടൻ ആ റൂമിലേക്ക് ഓടിവന്ന് ലൈറ്റിട്ടതും റാം മുകളിലും ആഗതൻ നിലത്തുവീണ് ചതഞ്ഞ തവ ളകണക്കെ അടിയിലുമായി കിടക്കുന്നത് കണ്ടു. അയാൾ ഓടിച്ചെന്ന് റാമിനെ പിടിച്ചുമാറ്റി. തറയിൽ കമിഴ്ന്നുകിടന്നിരുന്ന ആഗതൻ ഒരുവി ധത്തിൽ നിലത്തുതന്നെ മലർന്ന് കിടന്നു.

'നീയെന്താടാ ഇപ്പോ.' ബിനീഷേട്ടൻ ആഗതനെ നോക്കി അത്ഭുത ത്തോടെ ചോദിച്ചു.

കിരണായിരുന്നു അവൻ.

'എന്റ്ണ്ണാ, അണ്ണന് ഞാനിന്നലെ രാത്രി വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചിരുന്നു, വെളുപ്പിനെ വരുമെന്നും പറഞ്ഞ്. തറയിൽ എഴുന്നേറ്റി രുന്ന് നടുവ് തടവിക്കൊണ്ട് കിരൺ പറഞ്ഞു.

'ഹമ്മേ ഇതാരാ?' റാമിനെ നോക്കി കിരൺ ചോദിച്ചു.

"ഞാൻ അന്നുപറഞ്ഞില്ലേ ഒരുത്തൻ നാട്ടീന്ന് വരുന്നുണ്ടെന്ന'

'ഹാ പുള്ളിയാരുന്നാ എന്റെ നടുവ്. ഹൂ.'

അതുപറഞ്ഞിട്ട് അവൻ നിലത്തുനിന്നും കൈകുത്തി എഴുന്നേറ്റു നിന്ന് ഒന്ന് മൂരിനിവർന്നു. എന്നിട്ട് ടേബിളിൽ ഇരുന്ന റാമിൻ്റെ കതി ങ്ങാലിവെള്ളക്കുപ്പിയിലെ വെള്ളം പകുതിയോളം ഒറ്റയടിക്ക് കുടിച്ചു.. തീർത്തു

സോറി. ഇതുവഴി കയറിയപ്പോ ഞാൻ കള്ളനാന്നാ കരുതിയേ റാം കിരണിനരികിലേക്ക് നടന്നുചെന്നിട്ട് ചെറിയൊരു പരുങ്ങലോടെ പറഞ്ഞു.

'സാരമില്ലണ്ണാ. ഇതാ ഞാൻ രാത്രികാലങ്ങളിൽ വരികേം പോവുകോ ചെയ്യുന്ന വഴി. ഇങ്ങേരെ

💬 Comments

View all comments