Chapter Title : ആനന്ദം 1 [ആയിഷ]
ഉറക്കത്തി ബുദ്ധിമുട്ടിക്കാതിരിക്കാനാ ഈ വഴി കേറുന്നേ.'
ദേഹത്ത് ചുറ്റിക്കിടന്നിരുന്ന ബെഡ്ഷീറ്റ് കിടക്കയിലേക്ക് വലിച്ചെറി ഞ്ഞുകൊണ്ട് കിരൺ റാമിന് കൈകൊടുത്തു.
'അപ്പോൾ ഹലോൺ. ഞാനാണ് കിരൺ.'
'ഞാൻ ശ്രീ റാം'
'നല്ല ബെസ്റ്റ് പരിചയപ്പെടൽ.' ബിനീഷേട്ടൻ ഉറക്കം പോയ അരിശ ത്തിൽ ഇരുവരെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു. ശേഷം എന്തോ പുലമ്പിക്കൊണ്ട് തൻറെ മുറിയിലേക്ക് തിരിച്ചുപോയി. കിരണും ദാമും പരസ്‌പരം നോക്കി ചിരിച്ചു.
അച്ഛനും അമ്മയും ചേട്ടനുമടങ്ങിയ കിരണിൻ്റെ കുടുംബം ഒമാ നിലെ സലാലയിൽ പത്ത് വർഷത്തോളമായി ഒരു ഹോട്ടൽ നടത്തു കയാണ്. കൊല്ലത്തെ ആശ്രാമം എന്ന സ്ഥലത്ത് മാമൻ്റെയും കുടും ബത്തിന്റെയുമൊപ്പം താമസിച്ചിരുന്ന കിരൺ തനിക്ക് നാട്ടിൽനിന്നും ഒരു മാറ്റം വേണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഉപരിപഠനത്തിനായി രണ്ടുവർഷങ്ങൾക്കു മുൻപ് അവനെ ചേട്ടൻ ഉറ്റസുഹൃത്തായ ബിനീ ഷിന്റെ അരികിലേക്ക് അയയ്ക്കുകയായിരുന്നു. അവൻ്റെ ചെലവുകൾക്ക് വേണ്ട പണം അച്ഛനും അമ്മയും ചേട്ടനും ഓരോ വിഹിതങ്ങളായി മാസാമാസം അയച്ചുകൊടുത്തിരുന്നതിനാൽ കക്ഷിക്ക് ചെന്നൈ യിൽ കുശാലായിരുന്നു. റാമും കിരണും വിശദമായി പരസ്‌പരം പരി ചയപ്പെട്ടതിനുശേഷമാണ് ഉറങ്ങാൻ കിടന്നത്.
കോളേജിൽ അവന്റെ ആദ്യ ദിവസമായതിനാൽ അന്ന് ഹാഫ് ഡേ ലീവെടുത്ത് ബിനീഷേട്ടൻതന്നെ റാമിനെ കോളേജിൽ കൊണ്ടാക്കുവാ നായി ഒപ്പം പോയി.
'വൈകിട്ടെപ്പോൾ വരും. ബൈക്കിൽനിന്നും ഇറങ്ങിയതിനുശേഷം പുറത്തേക്ക് ചാടിയ ഷർട്ടിൻ്റെ പിൻഭാഗം ജീൻസിനുള്ളിലേക്ക് തരികെ ഇൻചെയ്തുകൊണ്ട് റാം ചോദിച്ചു.
'വൈകിട്ട് തന്നത്താനെ തിരക്കിപ്പിടിച്ചങ്ങ് വാ. നോക്കട്ടെ നിനക്ക് ജീവിതം പഠിക്കാൻ എത്രത്തോളം യോഗ്യതയുണ്ടെന്ന്
അത് പറഞ്ഞിട്ട് ബിനീഷ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്‌ത് ഓടിച്ചുപോയി. വളർത്തുനായ്ക്കുട്ടിയെ തെരുവിൽ കളഞ്ഞിട്ട് പോകുംപോലെയുള്ള അയാളുടെ പോക്ക് നോക്കി നിന്ന റാം തിരിഞ്ഞുനിന്ന് തൻ കോളേ ജിലേക്ക് നോക്കി.
വള്ളികൾ പടർത്തിയ വെസ്റ്റേൺ സ്റ്റൈലിലെ ഒരു പച്ചനിറമുള്ള ഒറ്റ ഗേറ്റ്. അത് തുറക്കുന്നത് രണ്ട് ഉയർന്ന കെട്ടിടങ്ങളുടെ നടുവിലേ ക്കുള്ള ഒരു നീളൻ ഇടനാഴിയിലേക്കാണ്. വഴിയിൽ നിലത്തായി ചതു രാകൃതിയിലുള്ള കരിങ്കൽപാളികൾ പാകി അവയ്ക്കിടയിലെ ഗ്യാപ്പിൽ പുല്ലും വളർത്തിയിരുന്നു. ആ വഴിയുടെ അവസാനത്തിൽ ഇടതുവ ശത്തും വലതുവശത്തുമായി ഇരുകെട്ടിടത്തിനുള്ളിലേക്കും പോകു വാനുള്ള ചവിട്ടുപടികളുണ്ട്. വലതുവശത്തെ കെട്ടിടം നാല് നിലകളും ഇടതുവശത്തെ
💬 Comments
View all comments