Chapter Title : ആനന്ദം 2 [ആരവ്]
ഞാൻ അവന്റെ മെസ്സേജ് റീഡ് ചെയ്‌തെന്ന് കണ്ട് അവന്റെ നമ്പറിനു താഴെ വീണ്ടും writing….. എന്ന് കാണാനായി തുടങ്ങി…
"ചേച്ചി ഞാൻ ചേച്ചിയുടെ ഹോസ്റ്റലിന് പുറത്തുണ്ട്..…"
"അവന്റെ ആ മെസ്സേജ് എന്റെ സകല നാടീവ്യൂഹവും തളർത്തുവാൻ പോലും ഉതകുന്നതായിരുന്നു…
എന്റെ ഹോസ്റ്റലിന് പുറത്ത്…
ഞാൻ പെട്ടന്ന് എന്റെ റൂമിലെ ലൈറ്റ് ഇട്ടു… തുറന്നു കിടക്കുന്ന ജന വാതിലിനു ഉള്ളിലൂടെ പുറത്തേക് നോക്കി…
അവിടെ ഒന്നും ആരെയും കാണാൻ ഇല്ലായിരുന്നു…
അവൻ വെറുതെ എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാവും എന്നും കരുതി തിരിയുന്ന സമയത്താണ് ഒരു കാറിന്റെ ഹെഡ് ലൈറ്റ് ഹോസ്റ്റലിന് വെളിയിലെ റോട്ടിൽ നിന്നും പ്രകാശിച്ചത്…
അവൻ ആണ് അതെന്നു എനിക്ക് ഉറപ്പുണ്ടേലും… ഞാൻ അങ്ങോട്ട് തന്നെ നോക്കി തരിച്ചു നിന്നു…
പതിയെ ആ വെളിച്ചത്തിന് മുന്നിലേക്ക് ഒരു നിഴൽ വന്നു… തൊട്ടടുത്ത നിമിഷം.. അവനും വന്നു നിന്നു…
"വിവേക്…"
എന്റെ മനസ്സിൽ വന്ന പേര് പതിയെ എന്റെ ചുണ്ടിലൂടെ ചലിച്ചു…
"പെട്ടന്ന് എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി…
അതിൽ വിവേക് എന്ന തന്നെ ആയിരുന്നു കാണുന്നത്…
ഭയം കാരണം ഞാൻ ഫോൺ എടുക്കാതെ ലൈറ്റ് ഓഫ് ചെയ്തു കിടന്നു…
ഈ ചെറുക്കൻ ഇതെന്തു ഭാവിച്ചാണാവോ…
ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മലര്ന്നും കിടന്നെകിലും അവൻ പുറത്ത് തന്നെ ഉണ്ടെന്ന് എന്റെ മനസ്സിങ്ങനെ പറയുന്നതിനാൽ ഞാൻ വീണ്ടും എഴുന്നേറ്റ്…
അടക്കാത്ത ജന വാതിലിലേക് നോക്കി…
അവിടെ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…
വിവേക്…
അവൻ….
അവൻ എന്റെ റൂമിന് പുറത്തുള്ള സൺസൈഡിൽ നിന്നു ജനലിലൂടെ
💬 Comments
View all comments