Chapter Title : ആനന്ദം 3 [ആരവ്]
ഞാൻ വേഗം പോയി ജനൽ അടച്ചു… കട്ടിലിലേക് വന്നു ബെഡിലേക് കിടന്നു.. മുകളിൽ കറങ്ങുന്ന ഫാനിൽ ആയിരുന്നു എന്റെ കണ്ണുകൾ…
ഞാൻ അവനെ ഓർക്കുകയായിരുന്നു…
വിവേകിനെ…
അവന് എന്താണ് എന്നോട് ഒരു അറ്റാച്ച് മെന്റ് തോന്നാൻ കാരണം…
പക്ഷെ അവൻ പറഞ്ഞത് അനുസരിച്ചു അവനിപ്പോയല്ലല്ലോ മൂന്നു വർഷമായി എന്നോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുകയാണെന്നല്ലേ പറയുന്നത്…
അതും ഒന്നോ രണ്ടോ ഏറിയാൽ അഞ്ചു പ്രാവശ്യം മാത്രം അവന്റെ ചേച്ചിയുടെ കൂടേ കണ്ട എന്നെ…
അവൻ എന്നെ അന്ന് നേരെ നോക്കിയിട്ടുണ്ടോ എന്ന് പോലും സംശയമാണ്… ഇനി മറ്റുള്ള ആണുങ്ങളെ പോലെ ഞാൻ കാണാതെ എന്നെ നോക്കാറുണ്ടോ.."
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിൽ നിറയാൻ തുടങ്ങി…
പുറത്ത് മഴ യുടെ ശക്തി കൂടി പെയ്യുന്ന ശബ്ദം ചെവിക്കുള്ളിലൂടെ കയറി മനസിൽ മൃദുലമായ താളം നിറക്കുന്നത് കൊണ്ട് തന്നെ എന്റെ കണ്ണുകൾ പതിയെ ഉറക്കത്തിലേക് വീണു…
+++++
"ചേച്ചി ഞാൻ ഒരുമ്മ വെക്കട്ടെ…"
ഞങ്ങളുടെ ആദ്യരാത്രിയുടെ അന്ന് എന്റെ തൊട്ടടുത്തു ഇരുന്നു കൊണ്ട് വിവേക് എന്നോട് സമ്മതം ചോദിക്കുന്നത് പോലെ ചോദിച്ചു…
അവനിപ്പോഴും ഞാൻ പറയുന്നതേ ചെയ്യൂ…
"അതൊന്നും വേണ്ടാ… എനിക്കിഷ്ടമല്ല…"
ഞാൻ അവനെ ചൊടുപ്പിക്കാൻ എന്ന പോലെ പറഞ്ഞു ഞങ്ങളുടെ ബെഡിൽ തിരിഞ്ഞു ഇരുന്നു..
"അവന്റെ കൈകൾ എന്റെ ചുമലിൽ സ്‌പേർശിക്കുന്നത് ഞാൻ അറിഞ്ഞു..
എന്റെ മേല് മുഴുവൻ ഒരു തരിപ്പ് കയറുന്നത് പോലെ…എന്റെ കയ്യിലെ രോമങ്ങൾ മുഴുവൻ എഴുന്നേറ്റു നിൽക്കുവാനായി തുടങ്ങി..
ഏത് നിമിഷവും അവൻ ബലമായി എന്നെ അവന് നേരെ തിരിച്ചു നിർത്തും
💬 Comments
View all comments