Chapter Title : ആനന്ദം 3 [ആരവ്]
നാളെ സംസാരിക്കാം…
നാളെ ഒരു അഞ്ചു മണിക്ക് നീ ഹൈലൈറ്റ് മാളിലേക്കു വാ…ഞാൻ അവിടെ ഉണ്ടാവും…
പ്ലീസ് നീ ഇപ്പൊ പോ.. "
ഞാൻ അവനു വീണ്ടും മെസ്സേജ് വിട്ടു അവന്റെ മറുപടിക്കായ് കാത്തു നിൽക്കുന്ന സമയം… പുറത്ത് ഒരു കാർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടു…
അതവന്റെ കാർ ആയിരുന്നു..
ഉടനെ തന്നെ എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് കൂടേ വന്നു…
"ഞാൻ ചേച്ചിയെ സ്നേഹിക്കുന്നു…അതെങ്ങനെ എന്നൊന്നും എനിക്കറിയില്ല…
അതിലുപരി ഞാൻ ചേച്ചിയെ മോഹിക്കുന്നു…
അതെന്തിനാ എന്നൊന്നും എനിക്കറിയില്ല…
അതിലും ഒരുപാടൊരുപാട് മധുരിക്കുന്ന ഓർമ്മകളോടെ ഞാൻ ചേച്ചിയെ പ്രണയിക്കുന്നു…
ഏത് പോലെ എന്നാൽ…
എന്റെ കുഞ്ഞു ഹൃദയം തുടിക്കുന്നത് പോലും ആതിര ആതിര എന്ന് പറയുന്നത് പോലെയാണ്…
അത്രത്തോളം ചേച്ചി എന്റെ ഹൃദയത്തിൽ അലിഞ്ഞു പോയിരിക്കുന്നു…..
ഈ ജന്മം എന്റെ മരണം വരെ ചേച്ചിയെ ഞാൻ ആർക്കും കൊടുക്കില്ല…
ഇനിയൊരു ജന്മം ഉണ്ടേൽ അവിടെയും
എനിക്ക് സ്നേഹിക്കണം….
എന്റെ ചേച്ചിയെ സ്നേഹിച്ചു സ്നേഹിച്ചു…മരിക്കണം എനിക്ക്…"
"അവനോട് എന്ത് മറുപടി പറയുമെന്ന് അറിയാതെ നിൽക്കുന്ന സമയം റോഡിലൂടെ കാർ വേഗത്തിൽ പോകുന്ന ശബ്ദം ഞാൻ കേട്ടു…
ഇച്ചിരി ആശ്വാസത്തോടെ ബെഡിലേക് ഇരിക്കുന്ന സമയത്താണ് ഒരു കുളിരുള്ള കാറ്റ് എന്നെ തലോടി വന്നത്.
അതെന്റെ ശരീരത്തെ മാത്രമല്ല മനസിനെ പോലും തണുപ്പിച്ചു കളഞ്ഞു…
പുറത്ത് അതി ശക്തമായ പെയ്തു കൊണ്ടിരിക്കുന്നു…
ഞാൻ ഒന്നും അറിഞ്ഞില്ല എന്നതായിരുന്നു സത്യം… നേരെത്തെ ഇടി പറ്റിയ തെങ്ങിലേക് നോക്കിയപ്പോൾ അവിടെ തീ അണഞ്ഞു പോയിരുന്നു "
"ഇടിയും മിന്നലും പോയത് കൊണ്ട് തന്നെ
💬 Comments
View all comments