Chapter Title : ആനന്ദം 3 [ആരവ്]
മിന്നി തിളങ്ങി പോയി.
"ട്ടോ….."
ഞാൻ ഞെട്ടി പോയി…
ജനവാതിൽ അടക്കാനായി പുറത്തേക് ഇട്ട കൈ പിൻ വലിച്ചതും മിന്നലിനു തൊട്ട് പുറകിലായി ശക്തമായ ഒരു ഇടി കൂടി വെട്ടി…
"ട്ടോ….. പിട… പട്…. ട്ടോ…."
ആ ഇടി വന്നിറങ്ങിയത് ഹോസ്റ്റലിന്റെ പുറത്തുള്ള ഒരു തെങ്ങിന് മുകളിൽ ആയിരുന്നു…
തെങ്ങ് ഇടി വെട്ടിയ ആഘാദത്തിൽ നിന്നു കത്തുവാൻ തുടങ്ങി…
തെങ്ങ് കത്തുന്ന വെളിച്ചം ഹോസ്റ്റലിന്റെ പുറത്ത് മുഴുവൻ പരക്കാൻ തുടങ്ങിയതും നേരത്തെ കണ്ട അതേ സ്ഥലത്ത് ഞാൻ അവനെ കണ്ടു…
വിവേകിനെ..
ഈശ്വരാ ഇവൻ എന്തിനാ ഈ രാത്രി അതി ശക്തമായ ഇടിയും മിന്നലും ഉണ്ടാവുമ്പോൾ പുറത്ത് ഇങ്ങനെ നിൽക്കുന്നത്…
ഇടി വെട്ടുമ്പോൾ ഫോൺ എടുക്കാൻ പാടില്ല എന്നറിയാമെങ്കിലും ഞാൻ പെട്ടന്ന് ഫോൺ എടുത്തു…വിറക്കുന്ന കൈകളോടെ വാട്സ്ആപ്പ് ഓൺ ചെയ്തു…
വിവേകിന്റെ ഒരുപാട് മെസ്സേജ് ഫോണിൽ വന്നിട്ടുണ്ട്…
അതിൽ അധികവും എന്നോടുള്ള ഇഷ്ടം പറയുന്നതായിരുന്നു..
"ടാ…
മോനേ പോടാ വീട്ടിലേക് …
രാത്രി ഇവിടെ നിൽക്കാതെ…"
ഞാൻ അവന് മെസ്സേജ് അയച്ചു…
ഉടനെ തന്നെ ബ്ലു ടിക് വീണു..
"ചേച്ചി…
ചേച്ചി എന്നോട് ഇഷ്ട്ടമാണെന്ന് പറയാതെ ഞാൻ പോകില്ല…"
അവന്റെ റിപ്ലൈ ഉടനെ തന്നെ വന്നു..
"വിവേക്…
ആരെങ്കിലും നീ പുറത്ത് നിൽക്കുന്നത് കണ്ടാൽ എന്താണ് ഉണ്ടാവുക എന്ന് ഞാൻ പറയേണ്ടത് ഇല്ലല്ലോ…
നീ നിൽക്കുന്നത് തന്നെ സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിന് അടുത്താണ്.. ഇനി നീ അവിടെ നിൽക്കുന്നത് കണ്ടിട്ട് ആരെങ്കിലും പോലീസിനെയോ മറ്റോ അറിയിച്ചിട്ടുണ്ടോ എന്നും അറിയില്ല..
നീ ഇപ്പോ പോ വിവേക്…
നമുക്ക്
💬 Comments
View all comments