Chapter Title : ആനന്ദം അജ്ഞാതം [Nannu]
പിന്നെ അവിടെ ഒരു കൂട്ട ചിരി ആയിരുന്നു . അതിനു കാരണം അവൻ പണ്ട് എന്നെ ഇങ്ങനെ കുടിപ്പിക്കാൻ നോക്കിയതാണ് .അന്ന് അവന്റെ നാവിക്കിട്ടു ഒരു ചവിട്ടു അങ്ങു വെച്ചു കൊടുത്തു . 2 ദിവസത്തേക്ക് അവൻ പരലോകം കണ്ടെന്ന പറഞ്ഞേ )
എന്റെ പേര് ആനന്ദൻ . നിങ്ങൾ ഇവിടെ ഇത്രയും നേരം കേട്ടുകൊണ്ട് ഇരുന്നത് വെള്ളം തലക്ക് പിടിച്ച എന്റെ കൂട്ടുകാരുടെ പ്രഹസനം ആണ് . ഇതു തുടക്കം മാത്രമാണ് കുറച്ചുകൂടെ കഴിഞ്ഞാൽ സീൻ മാറും . പിന്നെ
ഷെമീർ കാരച്ചിലൊളി ആകും . അതിനു മുന്നേ ഇവിടുന്ന് വലിയണം . കാര്യം എല്ലാവരും എന്റെ കൂട്ടുകാർ ആണെങ്കിലും എനിക് ഏറ്റവും ഇഷ്ടം ഷെമീറിനെയാണ് . മനസ്സിൽ ഒന്നും ഒളിപ്പിച് വെക്കാൻ അറിയില്ല . എല്ലാം തുറന്ന് അങ്ങു പറയും . അതാണ് എനിക് അവനോട് അത്രക്ക് ഇഷ്ട്ടം .
ഞാൻ: എടാ വിഷ്ണു എവിടെ ?.....................
ആന്റോ : ആ .. അറിയില്ല ഫോണും കൊണ്ട് പുറത്തേക്ക് പോകുന്നേ കണ്ടു . പോയിട് ഇപ്പോ 1 മണിക്കൂർ ആയി . ആരോടാണോ എന്തോ ? അളിയാ അനിജ വല്ലതും ആണോ !
ഞാൻ : ഏയ് അല്ല . അവള് വളയതോന്നും ഇല്ല .
( ഇപ്പോൾ പറഞ്ഞത് ഞങ്ങടെ ക്ലാസ്സിലെ അനിജയെ കുറിച്ചാണ് . കാണാൻ നല്ല കുട്ടിയാണ് . അതുകൊണ്ടാണ് ആന്റോ അവളെ നോക്കിയത് തന്നെ . അവൾ അങ്ങനെ ആരോടും മിണ്ടുന്ന ടൈപ്പ് അല്ല . ഒരു അടഞ്ഞ സ്വഭാവം . അവൾ ആകെപ്പാടെ നല്ലവണ്ണം മിണ്ടുന്നത് എന്നോടയിരുന്നു . അതു ആന്റോ കാരണം ആണ് ഇല്ലാതായത് . ക്ലാസ് തുടങ്ങിയപ്പം മുതൽ അവൻ അവളെ വായിനോക്കാൻ തുടങ്ങി . അവൾ മൈൻഡ് പോലും അകിയില . ഒരു ദിവസം ക്ലാസ്സിൽ കയറാതെ കാന്റീനിൽ ചായ കുടിച്ചു കൊണ്ടു ഇരിക്കുമ്പോഴാണ് അനിജ കയറി വന്നത് . ഒരു കറുത്ത കളർ ചുരിദാർ ആയിരുന്നു വേഷം .അതു അവൾക്ക് നല്ലവണ്ണം ചേരുന്നുണ്ടായിരുന്നു
💬 Comments
View all comments