0%

Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 71.1K

ഒരു കേക്ക്, ആമിയുടെ ഭക്ഷണം, ലൈറ്റ് ആൻഡ് ചെറിയ ഡെക്കറേഷൻ പക്ഷെ ആ മുറിയിൽ ഒരു പ്രത്യേക സന്തോഷം നിറഞ്ഞു നിന്നു....

"ചേട്ടാ, ഒരു മിനിറ്റ്. എനിക്ക് ചേട്ടന് ഒരു ഗിഫ്റ്റ് ഉണ്ട്."

ആമി ലൈറ്റ് ഡിം ചെയ്തു. അനസ് തന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു.

നെഞ്ചിൽ, ഹൃദയത്തിന് തൊട്ടു മുകളിൽ, പുതിയതായി പച്ച കുത്തിയ ഒരു പേര്.

*"ആനന്ദ്"*

കണ്ടതും ആനന്ദ് സ്തംഭിച്ചു പോയി. അവന്റെ കണ്ണുകൾ നിറഞ്ഞു.

"അനസേ... എന്തിനായിരുന്നു ഇത്...?"

അനസ് വന്ന് ആനന്ദിനെ കെട്ടിപ്പിടിച്ചു.

"ചേട്ടൻ എന്റെ നെഞ്ചിലല്ല, എന്റെ ജീവിതത്തിൽ തന്നെ ഉണ്ട്. ചേട്ടൻ ഇല്ലായിരുന്നെങ്കിൽ എനിക്ക് ആമി ഇല്ല, ഈ ജീവിതം തന്നെ ഇല്ല.

ചേട്ടന്റെ പേര് എന്റെ ഹൃദയത്തിൽ ഉള്ളത് പോലെ തന്നെ പുറത്തും വേണം എന്ന് എനിക്ക് തോന്നി."അതുകൊണ്ട്.....

ആമി ഞെട്ടി കണ്ണുകളും നിറഞ്ഞിരുന്നു.

ആനന്ദ് വിറയ്ക്കുന്ന കൈ കൊണ്ട് ആ ടാറ്റൂവിൽ തൊട്ടു. ഒരു ജേഷ്ഠന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സ്നേഹമായിരുന്നു അത്...

ആനന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്തു പറയണമെന്നറിയാതെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു...

അപ്പോഴാണ് ആനന്ദ് എഴുന്നേറ്റ് തന്റെ ബാഗിൽ നിന്ന് ഒരു ചെറിയ ചുവന്ന പെട്ടി എടുത്തത്.

അവൻ ആ പെട്ടി തുറന്ന് അനസിന്റെ കൈയിൽ വെച്ചു. അതിനുള്ളിൽ ഒരു പുതിയ താലി.

അത് കണ്ടതും ആമിയും അനസും ഞെട്ടി.

"ചേട്ടാ... ഇത്...?"

ആനന്ദ് ചിരിച്ചു,.....

"അനസ്, ഞാൻ കുറെ നാളായി ആലോചിട്ടാണ് . ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. ഇന്ന് എന്റെ പിറന്നാൾ ദിവസം തന്നെ ഇത് നടക്കണം

💬 Comments

View all comments