Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
അവർ പ്രണയാർഥികളായി സംസാരിക്കുമ്പോൾ ഉണ്ടാകുന്ന പറ്റിയ ആന മനസ്സിൽ ചിന്തിച്ചു...
തിരിച്ചു തന്റെ ഓഫീസ് റൂമിലെ ചെയറിൽ പോയി ആനന്ദിരുന്നു...
ആനന്ദ് വളരെ ആഹ്ലാദനായിരുന്നു. താൻ സങ്കൽപ്പിച്ച കാര്യങ്ങൾ വൺ ബൈ വൺ ആയി നടക്കുന്നതെന്ന് കണ്ടപ്പോൾ ആനന്ദ് വളരെ സന്തോഷവനായി.....
 ചില കാര്യങ്ങൾ കൂടി പ്ലാൻ ചെയ്തു.....
പതിവുപോലെ 4pm ന് ആമിയുടെ കോൾ വന്നു. ആമിയെ പിക്ക് ചെയ്യാൻ ആനന്ദ് ബാങ്കിലേക്ക് പോയി..
ആമി വളരെ ഹാപ്പിയായിരുന്നു. കാറിൽ കയറിയപ്പോൾ തന്നെ അനസ് ഫോട്ടോ അയച്ചുതന്നൊന്നും കോൾ ചെയ്തിരുന്നു എന്നൊക്കെ സന്തോഷത്തോടെ പറഞ്ഞു. ആനന്ദ് ജസ്റ്റ് മൂളിമൂളി കേട്ടു കൂടുതൽ ഡീറ്റെയിൽസ് ആയി ചോദിക്കാൻ പോയില്ല. കോളിനെ പറ്റിയുള്ള കാര്യങ്ങൾ ഡീറ്റെയിൽ ആയി പിന്നെ ചോദിക്കാൻ വേണ്ടിയായിരുന്നു ആനന്ദിന്റെ പ്ലാൻ. അതുകൊണ്ട് ജസ്റ്റ് മൂളിമൂളി കേട്ടു.പിന്നെ വിഷയം മാറ്റി. വീട്ടിലെത്തി ഇരുവരും ചേർന്ന് ഈവനിംഗ് റൂട്ടിംസ് ചെയ്തു ഫുഡ് ഉണ്ടാക്കലും,വീട്ടിലേക്കുള്ള വിളിയും ക്ലീനിങ്ങും, എല്ലാ അവർ ചേർന്നു ആസ് യുഷൽ ചെയ്യുന്ന പോലെ തന്നെ ചെയ്തു. രാത്രിയിലെ ഭക്ഷണമൊക്കെ കഴിച്ച് കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആമി...
ആനന്ദ് ബാൽക്കണിയിൽ പോയി മുന്നോട്ടുള്ള പല കാര്യങ്ങളും പ്ലാൻ ചെയ്യുകയായിരുന്നു.....
ആമി ബെഡ്റൂമിൽ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ആനന്ദ് അങ്ങോട്ട് ചെന്നു...
ആമിക്കൊപ്പം ബെഡിലിരുന്നു.ആമി അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വച്ചു. ആനന്ദിനോട് ചേർന്നിരുന്നു.....
അമ്മാവൻ ഓക്കേ ആയോ??
ആയി വരുന്നു ആമി പറഞ്ഞു..
അനസ് അയച്ച ഫോട്ടോസ് എല്ലാം സൂപ്പർ ആയിരുന്നു...
അതെ അതെ..
ഫോണിൽ എടുത്താണെന്ന് പറയില്ല that much perfect..
Yes yes... Right 
💬 Comments
View all comments