Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]
ചെയ്തു.അനസും ഡ്രസ്സ് മാറി പുറത്തുവന്നു രണ്ടുപേരും ഒരുമിച്ച് ആനന്ദത്തിലേക്ക് പോയി. ഇപ്പോൾ എങ്ങനുണ്ട് ആനന്ദേട്ടാ ജലദോഷത്തിന് കുറവുണ്ടോ ആമി ചോദിച്ചു കുറവുണ്ട് ചെന്നിട്ട് ഒരു ടാബ്ലറ്റ് കഴിക്കണം. നമുക്കിനി ഒരു 30 min ഉണ്ട് നിങ്ങൾക്ക് ബീച്ച് ബേയിലൂടെ ഒന്നു നടക്കാം. ഞാൻ പോയി കാറിൽ ഇരിക്കാം കാറ്റ് കൂടിയാൽ എനിക്ക് ജലദോഷം കൂടും. അനസിന്റെ കീ വാങ്ങി ബാഗ് ആയി ആനന്ദ് പാർക്കിങ്ങിലേക്ക് പോയി.
അനസും ആമിയും ബീച്ച് വേയിലുടെ കൈകൾ കോർത്തു നടന്നു...കുറെ സെല്ഫി, ഒരു ഹസ്ബന്റും വൈഫും എന്ന രീതിയിൽ അവർ ആ ബീച്ച് വെയിലൂടെ നടന്നു. ടൈം ആയപ്പോൾ അവർ പാർക്കിങ്ങിൽ എത്തി. ഞാൻ ഡ്രൈവ് ചെയ്യാം ചേട്ടാ എന്നു പറഞ്ഞ് അനസ് വണ്ടിയെടുത്ത് ആനന്ദിന്റെ ഫ്ലാറ്റിലേക്ക് പോയി. ആനന്ദ് നല്ല ടയേർഡ് പോലെ അഭിനയിച്ചു.
മുമ്പിൽ എത്തിയ ആനന്ദും ആമിയും ഇറങ്ങി ബാഗ് നാളെ നീ കൊണ്ടുവന്നാൽ മതി പറഞ്ഞു എന്ന് പറഞ്ഞ് രണ്ടുപേരും ബൈ പറഞ്ഞു അകത്തേക്ക് പോയി. ആമി ആനന്ദിനെ കൈയിൽ പിടിക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ ആനന്ദിന് ആമി നല്ല രീതിയിൽ ശുശ്രൂഷിച്ചു. വെള്ളം ചൂടാക്കി കൊടുത്തു ആവി പിടിക്കാനായി നിർബന്ധിച്ചു.
ആവി പിടിച്ചപ്പോൾ കൂടെയിരുന്നു. ടാബ്ലറ്റ്സ് നൽകി. ആനന്ദിന് വേണ്ട എല്ലാ കാര്യങ്ങളും നല്ല രീതിയിൽ തന്നെ ഒരു കുറവും ഇല്ലാതെ ആമി ചെയ്തു. എല്ലാം കഴിഞ്ഞു വന്നപ്പോൾ ഏകദേശം ഒരു പത്തു മണിയായി. ആനന്ദിനൊപ്പം ആമിയും കിടന്നു. ആനന്ദിന്റെ തലയിൽ തലോടിക്കൊണ്ട് ആമി ഒപ്പം കിടന്നു. ഏകദേശം ഒരു അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ആനന്ദ് ഉറങ്ങി.
💬 Comments
View all comments