Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
തെറ്റ്. അങ്ങനെ പലതും ചിന്തിച്ച് സ്വന്തം മനസ്സിനെ പാകപ്പെടുത്തി....
അങ്ങനെ പലതും ചിന്തിച്ച് അവൾ തിരിഞ്ഞു മറിഞ്ഞും കിടന്നു. ആമിയുടെ മാനസിക സംഘർഷം ആസ്വദിച്ചു ആനന്ദ് അങ്ങനെ എപ്പോളോ അവർ ഉറങ്ങി.....
അടുത്ത ദിവസം രാവിലെ തന്നെ ആമി എഴുന്നേറ്റു . ഇന്ന് മുതൽ മൂന്നു ഡേ ബാങ്കിൽ പ്രീ ഓഡിറ്റിങ് ഡേ ആണ്. അതുകൊണ്ട് നല്ല തിരക്കായിരിക്കും. പുറത്തുനിന്നും ഓഫീസേഴ്സ് വരും. അവർ എല്ലാം ഓഡിറ്റ് ചെയ്യും. അതുകൊണ്ട് എല്ലാം പെർഫെക്റ്റ് ആയിരിക്കണം. ആമി റിസന്റ് പ്രേമോട്ട് ആയതുകൊണ്ട് കൂടുതൽ ഉത്തരവാദിത്തങ്ങൾ ആമി ഉണ്ട്.
മോണിംഗ് ഉള്ള കാര്യങ്ങളെല്ലാം ആമി പെട്ടെന്ന് തന്നെ ചെയ്തുതീർത്തു. കോഫിയുമായി ഉറങ്ങുന്ന ആനന്ദിന്റെ അടുത്ത് ചെന്നു. ആനന്ദ് നല്ല ഉറക്കത്തിലാണ്. ആമി അടുത്തിരുന്നു ആനന്ദിന് പതിയെ വിളിച്ചു ഏട്ടാ.... good morning...
ആനന്ദ് കണ്ണു തുറന്നു നോക്കിയപ്പോൾ മുന്നിൽ ചിരിച്ച മുഖവുമായി വളരെ പ്രസന്നയായി ആമി ഇരിക്കുന്നു. ഗുഡ് മോർണിംഗ് പൊന്നു. ആമി കോഫി കൊടുത്തു. ഇന്നു നടക്കാൻ പോകുന്ന പ്രീ ഓഡിറ്റിങ്ങിനെ കുറിച്ചും അവർ വന്നിട്ട് ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും ആനന്ദിനോട് ഡിസ്കസ് ചെയ്തു. ആനന്ദ് എല്ലാം മൂളി കേട്ടു . ആമി ആനന്ദിനോട് പറഞ്ഞു ചേട്ടൻ ഫ്രഷ് ആയി വാ നമുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം. ആനന്ദ് പോയി ഫ്രഷായി ഡ്രസ്സ് ഒക്കെ ചെയ്തു വന്നു. അവർ ഒരുമിച്ചിരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. അപ്പോൾ വീട്ടിലേക്ക് വിളിച്ചു കുട്ടികളെ കണ്ടു മാതാപിതാക്കളോട് സംസാരിച്ചു. അതെല്ലാം കഴിഞ്ഞപ്പോളും ആമി പല പല ഡൗട്ടുകൾ ആനന്ദിനോട് ചോദിക്കുന്നുണ്ടായിരുന്നു. ഈ വരുന്ന എക്സ്റ്റേണൽ ഓഡിറ്റേഴ്സ്
💬 Comments
View all comments