Chapter Title : ആനന്ദയാനം 2 [തൃശ്ശൂർക്കാരൻ]
ഒരു ഒറ്റ രൂപ കോയിൻ എടുത്തു അമ്മുവിന് കൊടുത്തു..
കാര്യമായിട്ടെന്തെകിലും കിട്ടുമെന്ന് പ്രേതീക്ഷിച്ചിരുന്ന അവളുടെ മുഖമൊന്നു കാണണം... പാവം.
ദരിദ്രവാസി.. പോയി നിന്റെ മറ്റൊൾക്ക് കൊടുത്തോ ഈ ഒരുരൂപ..
അമ്മു അക്കെ കലിപ്പിലാണ്...
അമ്മെ, ഞാൻ അമ്മയുടെ കയ്യിൽ തന്ന ആ കവർ ഇങ്ങെടുത്തേക്ക് നമുക്കതു വേറെ ആർക്കെങ്കിലും കൊടുക്കാം ഇവൾക്ക് വേണ്ടാന്നാ പറയണേ.
അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ അമ്മയോട് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇനി അവൾക്കു അതെന്താണെന്ന് അറിയണ്ട മനസമാധാനം ഉണ്ടാകില്ലെന്ന് എനിക്കറിയാം..
അവളെ വെറുതെ കളിപ്പിക്കാതെ അതങ്ങു കൊടുക്കടാ.. പാവല്ലേ
'അമ്മ ഞാൻ ഇന്നലെ കൊടുത്ത കവറും പിടിച്ചോണ്ട് പറഞ്ഞു
കുറച്ചു എടുത്തുചാട്ടവും ദേഷ്യവും ഉണ്ടെന്നുള്ളു ആളൊരു പാവമാ..
ഇന്നാ.. ഇനി ചേട്ടൻ ഒന്നും തന്നില്ലെന്നു വേണ്ട..
കൊച്ചു കുട്ടിയെപ്പോലെ അവൾക്കു കിട്ടിയ കവറും നെഞ്ചോടു ചേർത്ത് റൂമിലേക്കോടുന്ന അവളേം നോക്കി അമ്മയെ ചേർത്ത് പിടിച്ചങ്ങെ അങ്ങനെ നിൽക്കുമ്പോ അവൾക്കു തോന്നിക്കാണുമോ ഞാൻ അവളുടെ അച്ഛനുംകൂടി ആണെന്ന്.
ചേട്ടാ.. രാവിലെ എന്നെ അമ്പലത്തിൽ കൊണ്ടുപോകോ..
കുറച്ചൂടെ ഒന്ന് മയങ്ങാമെന്നു കരുതി പുതപ്പു വലിച്ചു കയട്ടുമ്പോഴാണ് അമ്മുന്റെ എഴുന്നള്ളത്
നീ എന്നെ മനപ്പൂർവം ദ്രോഹിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിക്കാനോ മരഭൂതമേ.. നീ എവിടേക്കു വേണമെങ്കിലും പൊക്കോ എന്നെ നോക്കണ്ട... 'അമ്മ നിങ്ങടെ മോളെ ഇവിടുന്നു വിളിച്ചോണ്ട് പോകുന്നുണ്ടോ..
തലോണയും കെട്ടിപിടിച്ചു ഞാൻ തിരിഞ്ഞു കിടന്നു..
നിനക്കെന്താടാ അവളെ അമ്പലത്തിൽ കൊണ്ടുപോയാൽ.. കുറച്ചു നാളായി അമ്പലത്തിൽ പോയിട്ട്. ഞാനും ഉണ്ട് നിങ്ങളുടെ കൂടെ.
അമ്മയാണ്...
സുഭാഷ്. അപ്പൊ അമ്മയും മോളും ചേർന്നുള്ള ഗൂഢാലോചന ആണ്..
രണ്ടു
💬 Comments
View all comments