0%

Chapter Title : ആനന്ദയാനം 2 [തൃശ്ശൂർക്കാരൻ]

അഴഗീയരാവണൻ.. നിന്ന് കഥ പ്രസംഗം നടത്താണ്ട് കാറെടുക്കാൻ നോക്ക്.

അമ്മുവും വിട്ടുതരുന്നില്ല...

നിങ്ങൾ രണ്ടാളും നിന്ന് തല്ലുപിടിക്കണ്ടു വണ്ടി എടുക്കാൻ നോക്കിയേ.. ഇപ്പൊ തന്നെ സമയം വൈകി.. ഇനിം പറഞ്ഞോണ്ടിരുന്നാൽ നടയടക്കും.

അതും പറഞ്ഞു അമ്മയും അവളും കാറിൽ കയറി.

സാധാരണ അമ്പലത്തിൽ അധികം ആളുകൾ ഉണ്ടാകാറില്ല. ഇന്ന് വിഷു ആയതുകൊണ്ടാകും നിറയെ ആളുകൾ ഉണ്ട്. അമ്പലത്തിനു മുൻപിൽ അവരെ ഇറക്കി ഞാൻ കാർ പാർക്ക് ചെയ്യാൻ പോയി.

വണ്ടിയും പാർക്ക് ചെയ്തു അമ്പലത്തിലേക്ക് നടക്കുമ്പോഴാണ് രാമേട്ടനെ കണ്ടത്. മുത്തച്ഛന്റെ കൂട്ടുകാരനാണ്. സരസൻ, അമ്പലത്തിൽ കഴകവും മറ്റുമായി കഴിഞ്ഞു കൂടുന്നു. മുത്തച്ഛൻ മരിച്ചതിൽ പിന്നെ പുള്ളിക്കാരൻ വീട്ടിലേക്ക് അധികം വരവില്ല.

കുട്ട്യേ.. കുറെ കാലയല്ലോ കണ്ടിട്ട്. എന്തുണ്ട് വിശേഷം. ഇടക്കൊക്കെ അമ്പലത്തിലേക്കെങ്കിലും ഇറങ്ങിക്കൂടെ.

രാമേട്ടൻ ചിരിച്ചോണ്ട് പറഞ്ഞു നിർത്തി

ആഗ്രഹമില്ലാഞ്ഞിട്ടല്ല രാമേട്ടാ. സമയം ഉണ്ടാകാറില്ല ഇപ്പൊ.

രാമേട്ടന്റെ കയ്യിൽ പിടിച്ചു ഞാൻ പറഞ്ഞു.

ഇവിടെ വരെ വരാൻ അത്രക്കും തിരക്കയോ കുട്ട്യേ. പിന്നെ എന്റെ കാലിന്റെ തരിപ്പ് കൂടി വരുന്നുണ്ട്. ഒരു ദിവസം കുട്ട്യേ വന്നു കാണണമെന്ന് നീരിച്ചിരിക്കാർന്നു.

രാമേട്ടൻ കാലു ഉഴിഞ്ഞോണ്ടു പറഞ്ഞു.

അതിനെന്താ രാമേട്ടാ, രാമേട്ടന്റെ സൗകര്യമനുസരിച്ചു വീട്ടിലോട്ടു ആശുപത്രിയിലേക്കോ വന്നോളൂ. നമുക്ക് ഒക്കെ മാറ്റി എടുക്കാനേ. ഞാൻ എന്നെ തൊഴുത്തിട്ടു വരട്ടെ. 'അമ്മ കാത്തുനിന്നു മുഷിഞ്ഞിട്ടുണ്ടാകും.

കീശയിൽ നിന്നും ഒരു അഞ്ഞൂറ് രൂപ എടുത്തു ചുരുട്ടി രാമേട്ടന്റെ കയ്യിൽ പിടിപ്പിച്ചു ഞാൻ പറഞ്ഞു.

വേണ്ട കുട്ട്യേ. ആവശ്യത്തിനുള്ളതിപ്പൊ എന്റെ കയ്യിലുണ്ട്. പിന്നെ എന്തിനാണിത് .

രാമേട്ടന് വാങ്ങാൻ മടിയുള്ള പോലെ.

കയ്യിലിരിക്കട്ടെ രാമേട്ടാ.

💬 Comments

View all comments