0%

Chapter Title : ആനന്ദയാനം 2 [തൃശ്ശൂർക്കാരൻ]

നേരെ നോക്കി വണ്ടി ഓടിക്കോ?

അവളെന്നെ ചിരിച്ചോണ്ട് ഒന്നാക്കി പറഞ്ഞു.

അമ്പലത്തിൽ നിന്നും അധികം ദൂരമില്ല അഖിലയുടെ വീട്ടിലേക്ക്. റോഡ് സൈഡിൽ തന്നെയാണ് വീട്. മോഡേൺ രീതിയിലുള്ള ഒരു വീട്. മുറ്റത്തു ഒരു ജിമ്മൻ ഇരുന്നു ബുള്ളറ്റ് തുടക്കുന്നുണ്ട്.

ഇവനാണോ അമ്മു പറഞ്ഞ അവളുടെ ചേട്ടൻ. ഗംഭീരം, മോനെ അനന്ദു ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ വിളിച്ചൊരു ബെഡ് ബുക്ക് ചെയ്തേക്ക്. ഞാൻ എന്നോട് തന്നെ പതുക്കെ പറഞ്ഞു.

ഇത്രേടം വരെ വന്നതല്ലേ വീട്ടിൽ കയറി ചായ കുടിച്ചിട്ട് പോകാം.

അവളിറങ്ങുമ്പോ ഞങ്ങളോടായി പറഞ്ഞു

അത് കേട്ടതും വണ്ടി സൈഡ് ആക്കി ഇറങ്ങാമെന്നുള്ള ആലോചന തലച്ചോറിലേക്ക് പോകുന്ന സമയം കൊണ്ട് അമ്മയുടെ മറുപടി എത്തി.

പിന്നെ ഒരിക്കലാകട്ടെ മോളെ. വിഷുവല്ലേ ഒരുപാടു പണി ഉണ്ട്. ഈ പെണ്ണാണെങ്കിൽ അടുക്കളയിലേക്ക് കടക്കുംകൂടി ഇല്ല.

'അമ്മ അവളുടെ ആവശ്യം സ്നേഹപൂർവ്വം നിരസിച്ചു.

അതെ പിന്നെ ഒരിക്കലാകട്ടെ. ഇനിയും ഞാൻ ഇങ്ങോട്ടു വരേണ്ടതല്ലേ. അപ്പൊ പിന്നെ കാണാം.

അതും പറഞ്ഞു ഞാൻ വണ്ടിയെടുത്തു

മോനെ ചേട്ടാ.. നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്.

അമ്മയെ സീറ്റിന്റെ പിന്നിലൂടെ കെട്ടിപിടിച്ചോണ്ട് അമ്മു പറഞ്ഞു.

നല്ല കൊച്ചല്ലേടാ.. നല്ല ഐശ്വര്യം ഉണ്ട് സ്വാഭാവവും കൊള്ളാം.

'അമ്മ സീറ്റിലേക്ക് ഒന്ന് ചാഞ്ഞുകൊണ്ടു പറഞ്ഞു.

കണ്ടു പഠിക്കടി.. ഇവിടെ ഒരുത്തിയുണ്ട് എന്ത് കാര്യം

ഞാൻ അമ്മുനെ ഒളിക്കണ്ണിട്ടുണ്ട് പറഞ്ഞു.

അനന്ദു.. നമുക്കിവൾക്കു കല്യാണം നോക്കണ്ടെടാ? അമ്പലത്തിൽ വച്ച് വത്സലച്ചേച്ചി ചോദിച്ചു , മോൾക്ക് കല്യാണം ഒന്നും ആലോചിക്കാനില്ലേ എന്ന്

'അമ്മ പുറത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു..

ഹമ് നോക്കാം, ഏതെങ്കിലും ബ്രോക്കെർമാരോട്

💬 Comments

View all comments