Chapter Title : ആനന്ദയാനം 3 [തൃശ്ശൂർക്കാരൻ]
നമ്മുടെ വീക്ക്നസ് ആണല്ലോ.
തറവാട്ടിൽ എത്തിയതും കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു അമ്മു.
അമ്മുമ്മയെ സോപ്പിട്ടു കൈനീട്ടം അടിച്ചെടുക്കാനാണ് അമ്മുന്റെ ഈ ഓട്ടം.
"എടി മരംകേറി പതുക്കെ പൊടി. എവിടെയെങ്കിലും അലച്ചു തല്ലി വീഴും നീ"
'അമ്മ ചിരിച്ചു കൊണ്ട് അകത്തോട്ടു കയറി. അമ്മുമ്മയും അമ്മാവനും ആന്റിയും ഒക്കെ സിറ്റ്ഔട്ടിൽ ഉണ്ട്.
ഞാൻ കാർ പാർക്ക് ചെയ്തു വരുമ്പോൾ അമ്മു അമ്മുമ്മയെയും കെട്ടിപിടിച്ചു നിൽക്കിന്നുണ്ട്.
"കുട്ടാ, എത്ര നാളയെടാ കണ്ടിട്ട്, നീ അമ്മുമ്മയെ മറന്നല്ലേ, വല്ലപ്പോഴും ഇങ്ങോട്ടൊന്നു ഇറങ്ങിക്കൂടെ കണ്ണാ. നിന്റെ ശബ്ദം കേൾക്കാനാ ഇടയ്ക്കു രമേശനോട് വിളിക്കാൻ പറയുന്നേ അപ്പൊ നിനക്കാണെങ്കിൽ തിരക്കും."
എന്റെ മുടിയിൽ തഴുകി അമ്മുമ്മ പറഞ്ഞു.
"അമ്മുക്കുട്ടി അമ്മയുടെ പിണക്കം മാറ്റാനായിട്ടല്ലേ ഞാനിങ്ങോട്ടു വന്നേ. ഇനി ഒരാഴ്ചക്ക് ഞാൻ എങ്ങോട്ടും പോകുന്നില്ല."
അമ്മുമ്മയെ കെട്ടിപിടിച്ചോണ്ടു ഞാൻ പറഞ്ഞു.
"നീ അമ്മുമ്മയെ കളിപ്പിക്കാൻ പറയാ. നാളെ ആശുപത്രിയിൽ തിരക്കുണ്ടെന്നു പറഞ്ഞു നീ അങ്ങ് പോകും."
അമ്മുമ്മ എന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു.
"ഇല്ലെന്റെ അമ്മുകുട്ടിയാമ്മേ... ഞാൻ ഒരാഴ്ച ലീവാ. ഞാൻ എന്റെ അമ്മുക്കുട്ടിയമ്മയെ കാണാൻ പോകുകയാണ് അതോണ്ട് ആരും എന്നെ വിളിച്ചു ശല്യം ചെയ്യരുതെന്ന് പറഞ്ഞിട്ടാ വന്നേ."
അതും പറഞ്ഞു ഞാൻ അമ്മുമ്മയുടെ മടിയിൽ കിടന്നു.
"അമ്മുമ്മയുടേം കൊച്ചുമോന്റെയും കിന്നാരം കഴിഞ്ഞേകിൽ വാ ചായ കുടിക്കാം.."
ആന്റിയാണ്, വെക്കേഷന് തറവാട്ടിൽ നിൽക്കാൻ വരുമ്പോ എന്റെയും അമ്മുന്റെയും കൂട്ട് ആന്റിയാണ്. മോഹൻലാലിൻറെ കട്ട ഫാൻ. വെക്കേഷന് വരുമ്പോ സിനിമക്ക് പോകാൻ ആന്റിയാണ് ഞങ്ങൾക്ക് വേണ്ടി അമ്മാവന്റെ അടുത്ത് സോപ്പിടാറു.
അമ്മാവന് രണ്ടു കുട്ടികളാണ്
💬 Comments
View all comments