0%

Chapter Title : ആനന്ദയാനം 3 [തൃശ്ശൂർക്കാരൻ]

കണ്ണനും മാളുവും. കണ്ണൻ ഏഴിലും മാളു അഞ്ചിലും ആണ്. അമ്മുവിനെ കണ്ടതോടെ രണ്ടും അവളുടെ കൂടെ തന്നെയായി.

ചായ കുടിക്കാൻ വരുമ്പോഴാണ് അമ്മാവനെ കണ്ടത്. അമ്മാവൻ ആള് കുറച്ചു കർക്കശക്കാരൻ ആണ് അതുകൊണ്ടു തന്നെ ആന്റിയോട്‌ സംസാരിക്കുന്നതുപോലെ ഫ്രീ ആയി അമ്മാവന്റെ അടുത്ത് ഞാൻ സംസാരിക്കാറില്ല.

ജോലിയുടെ വിശേഷങ്ങളും മറ്റും ചോദിച്ചും പുറത്തെന്തോ പണിയുണ്ടെന്നും പറഞ്ഞു അമ്മാവൻ ചായകുടി മതിയാക്കി എണിറ്റു.

"എന്നാ ഞാൻ പുറത്തൊക്കെ ഒന്ന് നടന്നിട്ടു വരാം."

ചായ കുടി മതിയാക്കി ഞാനും എണിറ്റു.

"പോകുന്നതൊക്കെ കൊള്ളാം, സന്ധ്യ ആകുന്നതിനു മുൻപ് തിരിച്ചു വന്നോളുടെ കണ്ണാ"

അതും പറഞ്ഞു ഞാൻ കുടിച്ച ചായ ഗ്ലാസുമെടുത്തു അമ്മുമ്മ അടുക്കളയിലേക്കു നടന്നു.

അമ്മയുടെ നാട് ശരിക്കും ഒരു സ്വർഗ്ഗമാണ്. അമ്പലവും പുഴയും പാടവും കുളങ്ങളും ഒക്കെ ഉള്ള ഒരു കൊച്ചു സ്വർഗം.

അമ്മാവന്റെ കാവിമുണ്ടും ഉടുത്തു ഞാൻ പുറത്തേക്കിറങ്ങി. അമ്മുവിനും എന്റെ കൂടെ കൂടിയാൽ കൊള്ളാമെന്നുണ്ട്. അവൾ വന്നാൽ കൂടെ ഉള്ള പട്ടാളവും പോരും. പിന്നെ അവരെ മേക്കേണ്ടി വരും. അതുകൊണ്ടു ഞാൻ വരാൻ സമ്മതിച്ചില്ല.

കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിലാണ് അനന്ദു എന്നൊരു വിളികേട്ടത്. വിളി കേട്ട ഭാഗത്തേക്ക് നോക്കിയിട്ടു ആരെയും കാണുന്നില്ല. ഒന്നുകൂടി എത്തി നോക്കിയിട്ടും ആരെയും കാണുന്നില്ല.

ഓരോന്നു ആലോചിച്ചു നടന്നപ്പോ തോന്നിയതാവും. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോ വീണ്ടും ആ ശബ്ദം.

"ഒന്ന് നിക്കടാ, ഞാൻ വിളിച്ചത് നീ കേട്ടില്ലേ "

തിരിഞ്ഞു നോക്കിയപ്പോഴാണ് രമ്യ ചേച്ചിയെ കണ്ടത്. അമ്മയുടെ വകയിൽ ഒരു ബന്ധു ആണ്.

രമ്യ ചേച്ചിയെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു

💬 Comments

View all comments