Chapter Title : ആനന്ദയാനം [തൃശ്ശൂർക്കാരൻ]
ഭംഗിയും നോക്കി നിൽക്കുന്നുണ്ട് അവൾ.
എടി കഴുത്തേ ഞാൻ വരണ സമയം കൊണ്ട് നിനക്ക് ആ സീറ്റിലെ പൊടിയെങ്കിലും തുടച്ചുടെ.
ഞാൻ അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു.
വല്ലപ്പോഴും എന്നെ ഒന്ന് പുറത്തൊകൊണ്ടു പോകാൻ പറയുമ്പോ ഈ സ്നേഹം ഒന്നുമില്ലല്ലോ. ഇതിപ്പോ എന്റെ കൂട്ടുകാരികളെ കാണാൻ വേണ്ടിയല്ലേ എന്നെ കോളേജിൽ കൊണ്ടാക്കാമെന്നു പറഞ്ഞെ.
എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ടവൾ പറഞ്ഞു.
എന്നാ എന്റെ മോളിന്നു ബസിനു പോയാമതി. അമ്മയുടെ കയ്യില് ഔട്ടോക്കു പൈസ കിട്ടുമെന്നും വിചാരിക്കണ്ട. നിന്നെ അങ്ങനെ വിട്ടാലും പറ്റില്ലല്ലോ, പാവല്ലേ പിണക്കല്ലേ എന്ന് വിചാരിച്ചപ്പോ തലേക്കെറി ഗ്രൂപ്പ് ഡാൻസ് കളിക്കുന്നോ.
അതും പറഞ്ഞു അവളെ ഉന്തി തള്ളി വണ്ടിയുടെ അടുത്തുനിന്നും മാറ്റുമ്പോഴാണ് 'അമ്മ വന്നത്.
പോത്തുപോലെ വളർന്നല്ലോടാ എന്നിട്ടും ഇപ്പോഴും കൊച്ചു കുട്ടിയാന്നാ വിചാരം. അവളുടെ സമയം കളയാണ്ട് വേഗം കോളേജിൽ ആക്കാൻ നോക്ക്.
അമ്മ അതും പറഞ്ഞു ഞങ്ങളെ ചിരിച്ചുകൊണ്ട് നോക്കിനിന്നു.
ഇനി ഇവിടെ നിന്നാ പോത്തുപോലെ വളർന്നെന്നു നോക്കില്ല ചന്തിക്കു നല്ല പെട വെച്ച് തരും അമ്മ.
വണ്ടി എടുത്തിട്ടും അമ്മു കാര്യമായി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. ഞാൻ മിററിലൂടെ അവളെ നോക്കുന്നത് കണ്ടിട്ടാകണം പെട്ടന്നവൾ മുഖം തിരിച്ചു.
എന്റെ അമ്മു ഞാൻ തമാശക്ക് പറഞ്ഞതല്ലേ, നീ അതിത്ര കാര്യമായെടുത്തോ.
ചിരിച്ചോണ്ട് ഞാനവളോട് പറഞ്ഞു.
അത്ര സ്നേഹമൊന്നും വേണ്ട മോൻ എന്നെ വേഗം കോളേജിൽ ആക്കിയേ.
അവൾക്കത് അത്രയ്ക്ക് രസിച്ച മട്ടില്ല.
എന്നാ എന്റെ മോള് ഇവിടുന്നു ബസിൽ പോയാമതി.
ഞാൻ അവളെ ചൂടാക്കാനായി പറഞ്ഞു.
മതി നിർത്തു ഞാൻ ഇനി ബസിൽ
💬 Comments
View all comments