0%

Chapter Title : ആനന്ദയാനം [തൃശ്ശൂർക്കാരൻ]

പൊക്കോളാം.

അവള് കലിപ്പ് സീൻ വിടുന്ന മട്ടില്ല.

ഇനി എന്തെങ്കിലും പറഞ്ഞാ ചിലപ്പോ പെണ്ണ് വണ്ടിയിൽ നിന്നും എടുത്തു ചാടി കളയും. എന്റെ അനിയത്തി ആയതോണ്ട് പറയില്ല പെണ്ണിന് കുറച്ചു മുൻകോപം കൂടുതലാ.

കോളേജിൽ എത്തും വരെ ഞാൻ പിന്നെ ഒരക്ഷരം മിണ്ടിയില്ല.

കോളേജ് ഗേറ്റിൽ അവളുടെ ഫ്രണ്ട്സിന്റെ അടുത്ത് വണ്ടി നിർത്തിയതും ചാടി ഇറങ്ങി അവൾ അവളുടെ കൂട്ടുകാരികളെയും വിളിച്ചോണ്ട് തിരിഞ്ഞു നടന്നു.. അമ്മുന്റെ കൂട്ടുകാരികളോട് പഞ്ചാര അടിക്കാമെന്ന എന്റെ ആഗ്രഹത്തിന്റെ കടക്കാ പന്നി കത്തി വെച്ചു.

നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടടി, തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തിയ അവളെ നോക്കി നോക്കി ഞാൻ പറഞ്ഞു.

ഇനി ഹോപിറ്റലിൽ ഒന്ന് പോണം. റേസിഗ്നേഷൻ കൊടുത്തെങ്കിലും എന്റെ കുറച്ചു പേർസണൽ സാധനങ്ങൾ അവിടെ ഉണ്ടായിരുന്നു അത് എടുക്കണം കൂട്ടത്തിൽ എല്ലാവരോടും യാത്ര പറയണം.

പറയത്തക്ക സുഹൃത്തുക്കൾ ഒന്നും തന്നെ ഇല്ല ഹോസ്പിറ്റലിൽ. അസ്മിത, എന്റെ ജൂനിയർ ഡോക്ടർ ആയി ജോലി നോക്കിയിരുന്ന രമ്യ. ദിവാകരേട്ടൻ, ശോഭനേച്ചി പിന്നെ ഹോസ്പിറ്റലിന്റെ എംഡി അങ്ങനെ കുറച്ചുപേരോടു യാത്ര പറയാതെ പോകാനൊക്കില്ല.

അസ്മിതയുടെ ഒപി കഴിയും വരെ കാത്തിരിക്കാൻ ക്ഷമ ഉണ്ടായില്ല. ഇടിച്ചു കയറി അവളുടെ അവളുടെ കാൾസൾട്ടേഷൻ റൂമിൽ കയറുമ്പോൾ അവൾ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിസിറ്റർ ഉള്ളതുകൊണ്ട് സോറി പറഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ എന്നോട് കയറിപോരാൻ അവൾ കൈകൊണ്ടു കാണിച്ചു.

അവളുടെ അടുത്തിരുന്നു ലാപ്ടോപ്പിൽ വിസിറ്ററുടെ കേസ്‌ ഹിസ്റ്ററി നോക്കുന്നതിനിടയിൽ ഞാൻ എതിർവശത്തിരിക്കുന്ന ആളുടെ മുഖത്തേക്ക് പാളി നോക്കി...

അഖില... അവളുടെ പേര് ഞാൻ ഉച്ചരിക്കുന്നത് കൗതുകത്തോടെ നോക്കുന്ന അസ്മിതയെ

💬 Comments

View all comments