0%

Chapter Title : ആനന്ദയാനം [തൃശ്ശൂർക്കാരൻ]

നോക്കി ചിരിച്ചു ഞാൻ പതിയെ സീറ്റിൽ നിന്നും എഴുനേറ്റു. കൊച്ചിനെയും പിടിച്ചിരുന്ന അഖില എന്നെ മുൻപേ കണ്ടിരുന്നെന്ന് അവളുടെ മുഖത്തുനിന്നും മനസിലായി.

ഞാൻ എംഡി യുടെ റൂമിൽ കാണും നീ ഫ്രീ ആകുമ്പോ വാ നമുക്ക് സംസാരിക്കാം. അസ്മിതയോടായി പറഞ്ഞു ഞാൻ അവിടെനിന്നും ഇറങ്ങി.

മറക്കാൻ ആഗ്രഹിക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ട് വീണ്ടും മനസിനെ കുത്തി നോവിച്ചു തുടങ്ങി.

ഒരു വിഷുക്കാലത്തു, എന്റെ മൊബൈലിൽ അമ്മുവിന് വേണ്ടി വന്ന വിഷു ആശംസയിലൂടെ ആണ് ഞാൻ അഖിലയെ പരിചയപെടുന്നത്. അമ്മുന്റെ ഏറ്റവും അടുത്ത കൂട്ടുകാരി പക്ഷെ ഒരിക്കലും അവൾ അഖിലയുടെ പേര് പറയുന്നത് കേട്ടിട്ടില്ല.

അമ്മു ഏതാടി അഖില? ഇത് അഖില തന്നെ ആണോ അതോ അഖിലോ?

അമ്മുനെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ വെറുതെ ചോദിച്ചു.

അതെ എന്റെ മറ്റൊന്നാ. ഞാൻ പേര് മാറ്റി മെസ്സേജ് അയക്കാൻ പറഞ്ഞതാ.. ചേട്ടന് വല്ല വട്ടുമുണ്ടോ. ഗേൾസ് കോളേജിൽ ചേർക്കുമ്പോ വേണ്ട വേണ്ട എന്ന് എത്ര തവണ പറഞ്ഞതാ.. അമ്മയും മോനും കേട്ടോ ഇപ്പൊ അനുഭവിക്കുന്നതോ ഞാനും. വായനോക്കാൻ ഒരു നല്ല സാറ് പോലും ഇല്ലാണ്ടായല്ലോ എന്റെ കൃഷ്ണാ.

അവളുടെ ആത്മഗതം കേട്ട് എനിക്ക് ചിരി പൊട്ടി..

നിന്റെ ഈ കോഴി സ്വഭാവം ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഗേൾസിൽ കൊണ്ടാക്കിയത് നീ അനുഭവിക്കടി..

അവളുടെ തലയിൽ കിഴുക്കി ഞാൻ ഓടി അവിടെ നിന്നാ ചിലപ്പോ പെണ്ണ് ഒലക്കക്കു അടിക്കും.

പാവം പെങ്കൊച് ആശംസകൾ അയച്ചിട്ട് മറുപടി കൊടുത്തില്ലെങ്കിൽ മോശമല്ലേ ഒരു മെസ്സേജിന് പകരം ഒരു നാലെണ്ണം തിരിച്ചയച്ചു ഞാൻ മാതൃക പുരുഷോത്തമനായി.

💬 Comments

View all comments